| Tuesday, 16th May 2017, 8:12 pm

'ഒരുമിച്ച് ഒറ്റക്കെട്ടായി'; വര്‍ണവിവേചനത്തിനെതിരെ കൈകോര്‍ത്ത് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : വര്‍ണവിവേചനത്തിനെതിരെ ആഫ്രിക്കന്‍ വംശജരും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഒന്നിക്കുന്നു. അസോസിയേഷന്‍ ഓഫ് ആഫ്രികന്‍ സ്റ്റുഡന്റ്‌സ് ഇന്‍ ഇന്ത്യയും വടക്കു കിഴക്കന്‍ വിദ്യാര്‍ത്ഥി അസോസിയേഷനും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ വിവരം അറിയിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് മണിപ്പൂര്‍ സമര നായിക ഇറോം ഷര്‍മിളയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.


Also Read: ‘മാപ്പ്, നിങ്ങളുടെ പ്രതീക്ഷ കാക്കാന്‍ ഞങ്ങള്‍ക്കായില്ല’; തനിക്ക് കിട്ടിയ ട്രോഫി ആരാധകന് സമ്മാനിച്ച് വിരാട് കോഹ്‌ലി, വീഡിയോ കാണാം


f ഇന്ത്യയുടെ പലഭാഗത്തായി ഇരുവിഭാഗങ്ങള്‍ക്കുമെതിരായി അരങ്ങേറിയിട്ടുള്ളതായ വര്‍ണവിവേചനങ്ങളെയും അക്രമസംഭവങ്ങളേയും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു. പത്രസമ്മേളനത്തില്‍ വര്‍ണവിവേചനം ഇല്ലാതാക്കാന്‍ ചെയ്യേണ്ട നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും നിരത്തികൊണ്ടുള്ള സര്‍ക്കാരിനു കൊടുക്കാനുള്ള അഭ്യര്‍ത്ഥനയും സംഘം മുന്നോട്ടു വച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമേ ദളിത് ബഹുജന്‍ വിദ്യാര്‍ഥി സംഘടനകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് രാജവ്യാപകമായി വിവേചനങ്ങള്‍ക്കെതിരായ പ്രതിരോധശബ്ദമാവുക എന്നതാണ് കൂട്ടായ്മ അടുത്തതായി പദ്ധതിയിടുന്നത് എന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ഇന്ത്യയുടെ പല ഭാഗത്തുനിന്നുമായി ആഫ്രികന്‍ വംശജര്‍ക്കെതിരെ പല ആക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ താന്‍സാനിയക്കാരിയായ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും നഗ്‌നയാക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ നോയിഡയില്‍ അരങ്ങേറിയ ഒട്ടനവധി സംഭവങ്ങളില്‍ നിരവധി ആഫ്രിക്കന്‍ വംശജര്‍ക്ക് മാര്‍ദ്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു.


Don”t Miss: ‘ധാര്‍മ്മികത ഇല്ലാത്ത ചാനല്‍’; റിപ്പബ്ലിക്കില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു; കൂടുതല്‍ ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നു


സമാന്തരമായ സംഭവങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്. ഇതാണ് വര്‍ണവിവേചനത്തിനെതിരെ സംയുക്തമായി പോരാടാന്‍ ഇരുവിഭാഗത്തേയും നയിക്കുന്ന ചേതോവികാരം എന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിശദീകരിക്കുന്നു.

വര്‍ണവിവേചനത്തിന്റെ പേരില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മേയില്‍ യുനൈറ്റഡ് നാഷന്‍സ് ഹ്യൂമണ്‍ കമ്മീഷനിലും ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more