കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് ബസുടമകള്‍. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളില്‍നിന്നു മുഴുവന്‍ ചാര്‍ജും ഈടാക്കും. കണ്‍സഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ബസുടമകളുടെ യോഗം തീരുമാനിച്ചു.
വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്റെ പണം സര്‍ക്കാര്‍ സബ്‌സിഡിയായി ബസുടമകള്‍ക്കു നല്‍കുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മേയ് എട്ടിനു സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും.
1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
WATCH THIS VIDEO: