അതേസമയം വാര്‍ത്തയോട് പ്രതികരിച്ച ശശികല ടീച്ചര്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഒന്നും നിഷേധിച്ചിട്ടുമില്ല. ഇതിനെ പറ്റി തനിക്കറിയില്ലെന്നും വാര്‍ത്ത തന്നവരോട് തന്നെ അന്വേഷിക്കൂ എന്നുമായിരുന്നു ഇവരുടെ മറുപടി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷയായ താന്‍ സ്‌കൂളിലെ അധ്യാപകനായ ലീഗ് ജില്ലാ നേതാവിന്റെ നിരുത്തരപരമായ കാര്യങ്ങള്‍ പുറത്തു പറയാത്തത് ടീം സ്പിരിറ്റ് കൊണ്ടാണെന്നും ശശികല ടീച്ചര്‍ പറയുന്നു.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല സ്‌കൂളില്‍ ക്ലാസ്സെടുക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. വല്ലപ്പുഴയെ പാക്കിസ്ഥാനെന്ന് വിളിച്ച് വിവാദത്തിലായ ശശികല ടീച്ചര്‍ നവംബര്‍ മാസത്തിനു ശേഷം ഇതുവരെ ക്ലാസ്സെടുക്കാനായി എത്തിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപകനു നല്‍കിയ പരാതിയില്‍ പറയുന്നത്.
ക്ലാസ്സെടുക്കാത്തതിനെ കുറിച്ച് പരാതി പറയുന്നവരോട് നേരത്തെ വിവാദമുണ്ടായ സമയത്ത് താന്‍ ഇനി ക്ലാസ്സില്‍ കയറി പഠിപ്പിക്കേണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നല്ലോ എന്ന മറുപടിയാണ് ടീച്ചര്‍ നല്‍കിയതെന്നാണ് നാരദ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇനി പഠിപ്പിക്കില്ലെന്നും എന്തു നടപടിയും ആര്‍ക്കു വേണമെങ്കിലും സ്വീകരിക്കാമെന്നു പറഞ്ഞതായും നാരദയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇന്നലെ സ്‌കൂളില്‍ നടന്ന പി.ടി.എ യോഗത്തില്‍ ടീച്ചര്‍ ക്ലാസ്സെുക്കാത്തത് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ശശികലയോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ്സെടുക്കാത്തതിനെ പറ്റി ഇതുവരെ മുന്ന് കുട്ടികള്‍ പ്രധാന അധ്യാപകനു പരാതി നല്‍കിയിട്ടുണ്ട്. നവംബറിലെ വിവാദത്തിനു ശേഷം അധ്യാപന യോഗ്യതയില്ലാത്ത ഒരാള്‍ ശശികലയ്ക്ക് പകരം ക്ലാസെടുത്തിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആ അധ്യാപകന്‍ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്നു വിയാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച ശേഷമാണ് ക്ലാസ്സെടുക്കാന്‍ ആരും വരാത്തതെന്നുമാണ് കുട്ടികള്‍ പറയുന്നത്.
സ്‌കൂളിലെ അധ്യാപകരും ശശികലക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. വെറുതെ വന്ന് അറ്റന്‍ഡന്‍സില്‍ ഒപ്പിട്ട് സംഘടനാ പ്രവര്‍ത്തനത്തിനു പോകുന്നതിന് എഴുപതിനായിരം രൂപയാണ് ടീച്ചര്‍ മാസ ശമ്പളമായി വാങ്ങുന്നതെന്നാണ് ഒരു അധ്യാപകന്‍ പറഞ്ഞത്. ഇത്തരം നടപടികള്‍ തുടര്‍ന്നിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അധ്യാപകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അതേസമയം വാര്‍ത്തയോട് പ്രതികരിച്ച ശശികല ടീച്ചര്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഒന്നും നിഷേധിച്ചിട്ടുമില്ല. ഇതിനെ പറ്റി തനിക്കറിയില്ലെന്നും വാര്‍ത്ത തന്നവരോട് തന്നെ അന്വേഷിക്കൂ എന്നുമായിരുന്നു ഇവരുടെ മറുപടി. തന്റെ സ്‌കൂളില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്തൊക്കെയാണ് നടക്കുന്നതെന്നും അന്വേഷിക്കു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ ചുമതലയുള്ള സലാം സാറും ക്ലാസ്സെടുക്കാതെ പകരം ആളെ വച്ചാണ് ക്ലാസ്സെടുക്കുന്നതെന്നും സ്‌കൂളിലെ ഡെപ്യൂട്ടി എച്ച് എമ്മിന്റെ ചുമതലയുണ്ടായിരുന്ന താന്‍ കഴിഞ്ഞ നവംബറിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചുമതലകളില്‍ നിന്നും ഒഴിയുകയായിരുന്നു എന്നുമാണ് ശശികല പറയുന്നത്.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷയായ താന്‍ സ്‌കൂളിലെ അധ്യാപകനായ ലീഗ് ജില്ലാ നേതാവിന്റെ നിരുത്തരപരമായ കാര്യങ്ങള്‍ പുറത്തു പറയാത്തത് ടീം സ്പിരിറ്റ് കൊണ്ടാണെന്നും ശശികല ടീച്ചര്‍ പറയുന്നു. തങ്ങള്‍ തങ്ങളുടെ ജോലിയല്ല ചെയ്യുന്നതെങ്കിലും പരസ്പരം പരസ്യമായി കുറ്റപ്പെടുത്താറില്ല എന്ന രീതിയിലാണ് ആരോപണങ്ങളെ നീതീകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ക്ലാസ്സെടുക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുമ്പോഴും അറ്റന്‍ഡന്‍സില്‍ ഒപ്പിടുന്നതിനായി സ്‌കൂളില്‍ എത്തുന്നുണ്ട് എന്നതാണ് വസ്തുത.