[] പട്ന: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ഇറങ്ങി പുറപ്പെട്ട മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍.
ദാവൂദിനെ പിടിച്ചാല്‍ കോടികള്‍ കിട്ടുമെന്ന വാര്‍ത്തയാണ് ഇവരെ ഇങ്ങനൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ടി.വി സീരിയലുകളില്‍ നിന്ന് ദാവൂദിനെ പിടികൂടാനുള്ള തന്ത്രവും ഇവര്‍ മെനഞ്ഞെടുത്തു.
കുട്ടികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് കുട്ടികളെ തേടി ബിഹാര്‍ പോലീസ് സംഘമെത്തിയത്.
ഇതേ സമയം ഇവര്‍ കൊല്‍ക്കത്തയിലായിരുന്നു. ദാവൂദിനെ തേടി ഒരുപാട് അലഞ്ഞെങ്കിലും വിവരമൊന്നും കിട്ടിയില്ല. കൈയ്യിലെ കാശും തീര്‍ന്നു. അവസാനം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
പണത്തിനായി എം.എല്‍.എ ആന്ദന് കുമാര്‍ സിങിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടികള്‍ പോലീസ് പിടിയിലായതെന്ന് പട്ന സീനിയര്‍ എസ്.പി മനു മഹാരാജ് പറഞ്ഞു.
പട്ന സെന്റ് മൈക്കള്‍സ് സ്കൂളിലെ ഒന്ഡപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ദാവൂദിനെ പിടിക്കാന്‍ ഇറങ്ങിയ കുട്ടി ഡിക്റ്റക്ടീവുകള്.