ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് പാതിരാത്രിയില്‍ അറസ്റ്റ് ചെയ്തു
Daily News
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് പാതിരാത്രിയില്‍ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th August 2015, 3:40 am

ftii-01പൂനെ: പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പാതിരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ 15 വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ടറുടെ പരാതിയിലാണ് പോലീസിന്റെ നടപടി.

ഡയറക്ടറെ വിദ്യാര്‍ത്ഥികള്‍ നേരത്തെ ഖൊരാവോ ചെയ്തിരുന്നു. 17 വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുമായാണ് പോലീസ് ക്യാമ്പസില്‍ എത്തിയിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.15 ഓടെയായിരുന്നു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നത്. ലഹളയുണ്ടാക്കി, നിയമ വിരുദ്ധമായി യോഗം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ftii-02മൂന്ന് പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരുടെ വിവരങ്ങളായിരുന്നു പോലീസിന്റെ കൈയില്‍ ഉണ്ടായിരുന്നത്. 30 പേരുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് പോലീസ് വിദ്യാകര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്.

ലഹളയുണ്ടാക്കിയതിന് 147 ാം വകുപ്പ്, നിയമ വിരുദ്ധമായി യോഗം ചേര്‍ന്നതിന് 143, 149 വകുപ്പുകള്‍, സര്‍ക്കാര്‍ ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്നും തടസപ്പെടുത്തിയതിന് 341 ാം വകുപ്പ്, അന്യായമായി തടവിലാക്കിയതിന് 341 ാം വകുപ്പ്, 323 വകുപ്പ് എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ftii-03ബി.ജെ.പിക്കാരനായ ഗജേന്ദ്ര ചൗഹാനെ സീരിയലില്‍ അഭിനയിച്ചു എന്ന കാരണംകൊണ്ട് എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നത്.