കോഴിക്കോട്: അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ച് പനി വന്നതോടെ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ആനയാംകുന്ന് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണ് പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നത്.
13 അധ്യാപകര്‍ക്കും 163 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇതുവരെ പനി ബാധിച്ചിട്ടുള്ളത്. ജനുവരി മൂന്ന് മുതലാണ് സ്‌കൂളിലെ നിരവധി പേര്‍ക്ക് ഒന്നിച്ചു പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് 176 പേരെ ചികിത്സക്കായി പ്രവേശിപ്പിച്ചു.
പനി ബാധിച്ചവരുടെ രക്ത സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കായി മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പനി ബാധിച്ചവരുടെ വീടുകളിലും പരിസരത്തും ആര്‍ക്കെങ്കിലും പനി ബാധിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി ആശ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി ബാധിച്ച ആരുടെയും നില ഗുരുതരമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
DoolNews Video