കാസര്‍ഗോഡ്: കേന്ദ്രമന്ത്രി വി. മുരളീധരനെ കൂകിവിളിച്ച് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ബിരുദദാന ചടങ്ങിനിടെ വി. മുരളീധരന്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് നേരെ കൂകി വിളിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കൂകിവിളിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ കൂകിയിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
ഗാന്ധി കുടുംബത്തിന് രാജ്യത്തെ നിയമം ബാധകമല്ലേയെന്നും അക്രമം അഴിച്ചുവിട്ട് രാജ്യത്തെ നിയമവ്യവസ്ഥയെ ഇവര്‍ ചോദ്യംചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സി.പി.ഐ.എം കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വയനാട് ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ വയനാട്ടില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Content Highlight: Students againts V Muraleedharan at Periya central university