കോഴിക്കോട്: ജൂലൈ ഒന്നിന് കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ സമ്മാനം നേടിയ ഗുരുവയുരപ്പന്‍ കോളെജ് വിദ്യാര്‍ത്ഥികളും.
ബഷീര്‍ പുരസ്‌കാര വേദിയില്‍ ഇന്റര്‍സോണ്‍ പുരസ്‌ക്കാരം ലഭിച്ച നാടക ടീമിനെയും അനുമോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചടങ്ങില്‍ ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിക്കുകയായിരുന്നു.
പുരസ്‌ക്കാര ജേതാക്കളായ അബിമല്‍, ഉണ്ണിമായ, ഗോകുല്‍, അജയ് വിജയന്‍, കീര്‍ത്തന മുരളി, അപര്‍ണ വിനോദ്, രോഹിണി സജീര്‍, അംജദ് അലി എന്നിവരാണ് അവള്‍ക്കൊപ്പമാണ് നിലപാടെന്ന് വ്യക്തമാക്കി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
Also Read നായകന്മാരല്ല, താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോമാളികള്‍ മാത്രമാണ്. ഉന്നതരുടെ ക്ലബ്ബ് മാത്രമായ A.M.M.A യെ സംരക്ഷിക്കേണ്ട എന്തുത്തരവാദിത്തമാണ് സി.പി.ഐ.എമ്മിനുള്ളത്? രാജീവ് രവി ചോദിക്കുന്നു.
ബഷീര്‍ പുരസ്‌കാര വേദിയില്‍ ഒരു എളിയ സമ്മാനം സ്വീകരിക്കുക എന്നത് തങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്,കുറച്ച് ഡിഗ്രീ കുട്ടികള്‍ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം സ്വീകരിക്കുന്നത് പോലെയോ അല്ലെങ്കില്‍ അതിനൊപ്പമോ തന്നെയാണ്. പക്ഷെ നിലപാടുകളും ,”പൊളിറ്റിക്കല്‍” ആയിരിക്കുക എന്നതുമാണ് പ്രാധാന്യം എന്ന് തിരിച്ചറിയുന്നെന്നും. ആയതിനാല്‍ ഇടംവലം നോക്കാതെ നാളെ നടക്കുന്ന ബഷീര്‍പുരസ്‌ക്കാര വേദിയില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിക്കുകയായിരുന്നു.
അങ്ങേയറ്റം സ്ത്രീവിരുദ്ധവും,തികച്ചും യാഥാസ്ഥിതികവുമായ തീരുമാനമെടുത്ത മലയാള സിനിമാ സംഘടനയെ പിന്തുണച്ച ശ്രീമതി ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായിട്ടാണ് ഇത്തരമൊരു നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ബഷീര്‍ മെമ്മോറിയല്‍ ചടങ്ങില്‍ മുഖ്യാതിഥിയായാണ് ഊര്‍മിള ഉണ്ണി പങ്കെടുക്കുന്നത്. നേരത്തെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ബഷീറിന്റെ മകള്‍ ഷാഹിന ബഷീറും ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നെന്ന് വ്യക്തമാക്കിയിരുന്നു.
…………………………………..
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.