| Saturday, 21st December 2024, 12:06 pm

ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങളിൽ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുമെന്ന് എം.വി.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തി വിദ്യാര്‍ത്ഥികള്‍. എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്.

സംഭവത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് എം.വി.ഡി നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും എം.വി.ഡി അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാഹനത്തിന് മുകളില്‍ നൃത്തം ചെയ്തും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

40ഓളം വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷത്തിനായി ഉപയോഗിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് സംഘമാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ആദ്യഘട്ട നടപടിയായി മൂന്ന് വാഹനങ്ങള്‍ക്ക് എം.വി.ഡി നോട്ടീസ് അയച്ചു.

സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. ഇതിനുമുമ്പും ഓണം അടക്കമുള്ള ആഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ വാഹനത്തിന്മേല്‍ നടത്തിയ അഭ്യാസ പ്രകടനത്തില്‍ ആര്‍.ടി.ഒ നടപടി സ്വീകരിച്ചിട്ടുണ്ട്.

Content Highlight: Students action in vehicle during Christmas celebration; MVD said that the license will be suspended

We use cookies to give you the best possible experience. Learn more