ന്യൂദല്‍ഹി: പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കാനൊരുങ്ങി വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍. ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചായിരുന്നു അടൂര്‍ അടക്കമുള്ളവര്‍ കത്തയച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും മുസ്ലീം യൂത്ത്‌ലീഗ്, ഡി.വൈ.എഫ്. ഐ, യൂത്ത് കോണ്രഗ്രസ് തുടങ്ങിയ യുവജന പ്രസ്ഥാനങ്ങളുമാണ് ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം വിദ്യാര്‍ഥികളാണ് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. യൂത്ത് ലീഗ് അര ലക്ഷം കത്തുകളുമാണ് അയക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡി.വൈ.എഫ്.ഐ വിവിധ കമ്മിറ്റികളില്‍ നിന്നുമായി ഒരു ലക്ഷം കത്തുകളാണ് അയക്കുക.
ആള്‍കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നാരോപിച്ചാണ് ചലചിത്ര പ്രവര്‍ത്തകരടക്കം 50 ഓളം പേര്‍ക്കെതിരെ കേസെടുത്തത്.
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.
ഇവര്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ മേഖലകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.