ഹാജര്‍ വെട്ടിക്കുറച്ചെന്ന ആരോപണം; കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി
Kerala News
ഹാജര്‍ വെട്ടിക്കുറച്ചെന്ന ആരോപണം; കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 1:50 pm

പത്തനംതിട്ട: പത്തനംതിട്ട കല്ല്യാശേരിയില്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി.

പത്തനംതിട്ട കല്ല്യാശേരി മൗണ്ട് സിയോണ്‍ ലോ കോളജിലാണ് സംഭവം. അധ്യാപകര്‍ അനധികൃതമായി ഹാജര്‍ വെട്ടിക്കുറച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

വിദ്യാര്‍ത്ഥിയെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlight: Student threatened suicide by climbing on top of college building