കോഴിക്കോട്: കോഴിക്കോട് കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരകുളം സ്വദേശിയായ വിദ്യാര്‍ഥിക്ക് രോഗലക്ഷണമുണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
അതേസമയം ജില്ലയില്‍ ആശങ്കയേറ്റി കീം പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് രക്ഷിതാവ് എത്തിയത്. പരീക്ഷ തീരുന്നതുവരെ രക്ഷിതാവ് സ്‌കൂളിലുണ്ടായിരുന്നു.
അതിനാല്‍ സ്‌കൂള്‍ പരിസരത്ത് എത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ