ദയവായി വിദ്യാര്‍ത്ഥികള്‍ എവിടെയെന്ന് ചോദിക്കരുത്? അവര്‍ അവകാശ സമരങ്ങളിലാണ്...
Daily News
ദയവായി വിദ്യാര്‍ത്ഥികള്‍ എവിടെയെന്ന് ചോദിക്കരുത്? അവര്‍ അവകാശ സമരങ്ങളിലാണ്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2015, 3:15 pm

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഐതിഹാസിക സമരാദ്ധ്യായങ്ങള്‍ക്ക് ശേഷം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിലും നടക്കുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരെ, പ്രതിരോധങ്ങള്‍ ശക്തമാകുമ്പോള്‍ നമ്മുടെ ക്യാമ്പസുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് തോന്നുകയാണു.


abhijith-asok


| ഒപ്പിനിയന്‍ |  അഭിജിത് അശോക്‌ |


“അടിച്ചമര്‍ത്തലുകള്‍ അധികാരികള്‍ ആഘോഷപൂര്‍വ്വം നടപ്പിലാക്കുമ്പോള്‍ പ്രതിരോധങ്ങള്‍ എങ്ങനെ ഉല്‍സവമാക്കാം എന്ന് സര്‍ഗ്ഗാത്മക സമരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ കാണിച്ച് തരികയായിരുന്നു.”

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ “ഫെസ്റ്റിവല്‍ ഓഫ് റെസിസ്റ്റന്‍സ്” കേരളത്തിലെ കലാലയങ്ങള്‍ക്കും പുത്തന്‍ സമരരൂപങ്ങള്‍ക്കും നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. “എവിടെ നമ്മുടെ യുവത്വ”മെന്നും, “ഫാഷിസത്തിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ യുവത്വത്തിനു കഴിവേതുമില്ലെ”ന്നും വിലപിക്കുന്നവരുടെ ഇടയിലേക്ക്, വിസിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത് തീപ്പന്തമായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെയാണു നമ്മള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിന്നീട് കണ്ടത്. അടിച്ചമര്‍ത്തലുകള്‍ അധികാരികള്‍ ആഘോഷപൂര്‍വ്വം നടപ്പിലാക്കുമ്പോള്‍ പ്രതിരോധങ്ങള്‍ എങ്ങനെ ഉല്‍സവമാക്കാം എന്ന് സര്‍ഗ്ഗാത്മക സമരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ കാണിച്ച് തരികയായിരുന്നു.

രാജ്യമാകെ ഫാഷിസം പതിയേ നിലയുറപ്പിക്കുമ്പോള്‍, സമൂഹത്തിന്റെ സാമ്പിളുകളിലൊന്നായ സര്‍വ്വകലാശാലകളില്‍ ഫാഷിസം കടന്നുവരുന്നത് അതിശയിപ്പിക്കുന്ന വേഗത്തിലാണെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകാധിപത്യപ്രവണതകള്‍ സര്‍വ്വകലാശാലകളില്‍ എന്നും നിലനിന്നിരുന്നെങ്കിലും, രാജ്യത്തെ ഭരണകൂടത്തെ പിന്തുടര്‍ന്ന് അവ എത്രമാത്രം ശക്തിപ്പെട്ടുവെന്ന് ബോധ്യപ്പെടുത്തുകയാണു യൂണിവേഴ്‌സിറ്റികളിലെ സമകാലീന സംഭവങ്ങള്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഐതിഹാസിക സമരാദ്ധ്യായങ്ങള്‍ക്ക് ശേഷം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിലും നടക്കുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരെ, പ്രതിരോധങ്ങള്‍ ശക്തമാകുമ്പോള്‍ നമ്മുടെ ക്യാമ്പസുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് തോന്നുകയാണു. വിദ്യാര്‍ത്ഥി വിരുദ്ധനിലപാടുകള്‍ക്ക് രണ്ട് വര്‍ഷം മുന്നേ കോടതി പോലും താക്കീത് കൊടുത്ത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സിലറുടെ അയോഗ്യത ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നത് പോലീസിനെയും ഗുണ്ടകളെയുമാണു. മാധ്യമശ്രദ്ധ കിട്ടാതെ, പലരാലും അറിയാതെ, കൊണ്ട ലാത്തിയടികളെല്ലാം പുറത്ത് കല്ലിച്ച്, അനുഭവിച്ച പ്രതികാര നടപടികളെല്ലാം നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കു മുന്നിലും തോറ്റ് പോകുന്നത് അധികാരികള്‍ മാത്രമല്ല. സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹം കൂടിയാണു.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ സമരത്തോട് ഐക്യപ്പെടുന്നതിനോടൊപ്പം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ, ചീഫ് ഹോസ്റ്റല്‍ വാര്‍ഡന്റേയും, രജിസ്ട്രാറിന്റേയും, വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് അമേരിക്കയിലിരുന്ന് നോക്കിക്കാണുന്ന വിസിയുടേയും സ്വേച്ഛാധിപത്യ പ്രവണതകളെ പ്രതിരോധിക്കേണ്ടത് വിദ്യാര്‍ത്ഥികളുടേതെന്നത് പോലെ ജനാധിപത്യവിശ്വാസികളുടെ ഓരോരുത്തരുടെയും കടമയാണു.


വിദ്യാര്‍ത്ഥി സംഘടനാ രംഗത്തെ അവിഭാജ്യഘടകമായിരുന്ന “സനാതന” ഹോസ്റ്റല്‍ ഒഴിപ്പിക്കുക വഴി രജിസ്ട്രാറിന്റെയും വാര്‍ഡന്റെയും രാഷ്ട്രീയ കുതന്ത്രത്തിനു കൂട്ട് നില്‍ക്കുക കൂടിയാണു വിസി ചെയ്തത്. ഇതേ രജിസ്ട്രാര്‍ തന്നെയാണു, കഴിഞ്ഞ വര്‍ഷം നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അഡ്മിഷന്‍ മരവിപ്പിച്ച് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരില്‍ നേരിട്ടെത്തി രണ്ട് കെ.എസ്.യൂ നേതാക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍ റൂം തരപ്പെടുത്തിക്കൊടുത്തത് എന്നുമോര്‍ക്കണം.


save-cochin-university-4

2010ല്‍ ഫസ്റ്റ് ഇയര്‍ ഹോസ്റ്റല്‍ എന്ന യൂ.ജി.സി വിജ്ഞാപനം വന്നിട്ടും, ഒന്നരക്കോടിയോളം രൂപ മുതല്‍മുടക്കി യൂണിവേഴ്‌സിറ്റിയില്‍ ഒരാവശ്യവുമില്ലാത്ത ഒരു കുളം നിര്‍മ്മിക്കുകയാണു അധികാരികള്‍ ചെയ്തത്. പുതിയ ഹോസ്റ്റലിനായുള്ള ഒരു കോടി രൂപ ലാപ്‌സാക്കികളയുകയും ചെയ്തു. എന്നിട്ട് കഴിഞ്ഞ അദ്ധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെയൊക്കെ അഡ്മിഷന്‍ മരവിപ്പിക്കുകയും, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ “സനാതന” എന്ന ബോയ്‌സ് ഹോസ്റ്റലും “ഐശ്വര്യ” എന്ന ഗേള്‍സ് ഹോസ്റ്റലും ഈ വര്‍ഷം തൊട്ട് ഫസ്റ്റ് ഇയര്‍ ഹോസ്റ്റലാക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ഇവിടെ താമസിക്കുന്ന നിലവിലുള്ള വിദ്യാര്‍ത്ഥികളെ ഇറക്കി വിടുകയും ചെയ്യുകയായിരുന്നു.

വിദ്യാര്‍ത്ഥി സംഘടനാ രംഗത്തെ അവിഭാജ്യഘടകമായിരുന്ന “സനാതന” ഹോസ്റ്റല്‍ ഒഴിപ്പിക്കുക വഴി രജിസ്ട്രാറിന്റെയും വാര്‍ഡന്റെയും രാഷ്ട്രീയ കുതന്ത്രത്തിനു കൂട്ട് നില്‍ക്കുക കൂടിയാണു വിസി ചെയ്തത്. ഇതേ രജിസ്ട്രാര്‍ തന്നെയാണു, കഴിഞ്ഞ വര്‍ഷം നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അഡ്മിഷന്‍ മരവിപ്പിച്ച് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരില്‍ നേരിട്ടെത്തി രണ്ട് കെ.എസ്.യൂ നേതാക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍ റൂം തരപ്പെടുത്തിക്കൊടുത്തത് എന്നുമോര്‍ക്കണം.

save-cochin-university-2

പക്ഷേ ഫസ്റ്റ് ഇയര്‍ ഹോസ്റ്റല്‍ എന്ന ആശയത്തെ തുറന്ന മനസ്സോടെ തന്നെ സ്വാഗതം ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥി പ്രസ്ഥാനം ചെയ്തത്. പക്ഷേ ഒന്നുകില്‍ പുതിയൊരു ഹോസ്റ്റല്‍ പണിതതിനു ശേഷം അല്ലെങ്കില്‍ ഒരു സ്വകാര്യ ഹോസ്റ്റല്‍ ലീസിനെടുത്തതിനു ശേഷം എന്നതായിരുന്നു എസ് എഫ് ഐ നിലപാട്. ക്യാമ്പസില്‍ പുതിയൊരു ഹോസ്റ്റല്‍ കെട്ടിടം പണിഞ്ഞിട്ട് കാല്‍നൂറ്റാണ്ടിലധികമായി എന്ന വസ്തുത അവിടെയാണു പ്രസക്തമാകുന്നത്.

പക്ഷേ എന്തിനെക്കാളും മുന്നേ സനാതന ഹോസ്റ്റല്‍ ഒഴിപ്പിക്കാനായിരുന്നു അധികാരികള്‍ക്ക് തിടുക്കം. വിദ്യാര്‍ത്ഥിനികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും ഓരോ ഹോസ്റ്റലുകള്‍ ഒഴിപ്പിക്കുകയും അവിടത്തെ വിദ്യാര്‍ത്ഥികളെയും കഴിഞ്ഞ വര്‍ഷം അലോട്ട്‌മെന്റ് മരവിപ്പിച്ച വിദ്യാര്‍ത്ഥികളെയും ബാക്കിയുള്ള ഹോസ്റ്റലുകളില്‍ യാതൊരു വിധ അടിസ്ഥാന സൗകര്യവും ഏര്‍പ്പെടുത്താതെ മാറ്റിപ്പാര്‍പ്പിക്കുകയുമാണു ചെയ്തത്.

തുടര്‍ന്ന് സര്‍ഗ്ഗാത്മകമായ ഒരുപിടി സമരപരിപാടികളാണു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ നടത്തിയത്. ആവശ്യത്തിനു കുളിമുറികളും ടോയ്‌ലെറ്റുകളുമില്ലാത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ പരസ്യമായി കുളിച്ചും, ഓരോ റൂമിലും മൂന്നുമുതല്‍ ആറു വരെ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചതില്‍ പ്രതിഷേധിച്ച് ഡിപാര്‍ട്‌മെന്റുകളില്‍ പായ വിരിച്ചും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

അടുത്ത പേജില്‍ തുടരുന്നു


അധികാരികള്‍ എത്രമാത്രം വിദ്യാര്‍ത്ഥി വിരുദ്ധമായാണു നിലകൊള്ളുന്നത് എന്ന് മനസിലാക്കാന്‍ അവരുടെ ചില പ്രസ്താവനകള്‍ മാത്രമെടുത്ത് പരിശോധിച്ചാല്‍ മതിയാകും. ഹോസ്റ്റല്‍ അലോട്ട്‌മെന്റ് ശരിയായില്ലെന്ന് പറഞ്ഞ് ചീഫ് വാര്‍ഡനെ സമീപിച്ച വിദ്യാര്‍ത്ഥിയോട്, “പുറത്ത് എത്ര മാത്രം പ്രൈവറ്റ് ഹോസ്റ്റലുകള്‍ ഉണ്ടെന്നും കോണ്ടാക്റ്റ് നമ്പര്‍ ഞാന്‍ തരാമെ”ന്നുമാണു വാര്‍ഡന്‍ പറഞ്ഞത്.


save-cochin-university-5

മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം. ഇതിനെയാണു മനോരമയെ ഉപയോഗിച്ച് “കുഞ്ഞു കുഞ്ഞു ആവശ്യങ്ങള്‍ക്കായി എല്ലാ ദിവസവും സമരം ചെയ്യുന്നുവെന്ന്” യൂണിവേഴ്‌സിറ്റി എഴുതിപ്പിടിപ്പിച്ചത്.

ഫസ്റ്റ് ഇയര്‍ ഹോസ്റ്റല്‍ എന്ന യൂജിസി റൂള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന യൂണിവേഴ്‌സിറ്റി ഒരു റൂമില്‍ നാലില്‍ കൂടുതല്‍ പെണ്‍കുട്ടികളെ കുത്തിനിറച്ച് യൂജിസി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണു നടത്തിയത്. തുടര്‍ന്ന് നടത്തിയ വിസിയുടെ ഹോസ്റ്റല്‍ സന്ദര്‍ശനത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ഈ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ “നിങ്ങള്‍ പെണ്‍കുട്ടികളല്ലേ, ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യണ”മെന്ന സൗജന്യ ഉപദേശമായിരുന്നു വിസി വക ലഭ്യമായത്.
ഇതിലും വലിയ Gender Discrimination തന്നെ ഞങ്ങള്‍ ഈ വിസിയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി ലൈബ്രറി IEEE പേപ്പറുകളുടെ റഫറന്‍സിനാണെന്നും ആളില്ലാത്ത ലൈബ്രറിക്ക് എന്തിനിത്രയും വലിയ കെട്ടിടമെന്നും ചോദിച്ച വെറും ടെക്‌നോക്രാറ്റ് മാത്രമായ വിസി സര്‍ഗ്ഗാത്മക സമരങ്ങളോട് പോലും കാണിക്കുന്ന അസഹിഷ്ണുതയാണു ഒരു മാാസത്തോളമായി വിദ്യാര്‍ത്ഥികള്‍ കണ്ടുവരുന്നത്.

save-cochin-university-3

അധികാരികള്‍ എത്രമാത്രം വിദ്യാര്‍ത്ഥി വിരുദ്ധമായാണു നിലകൊള്ളുന്നത് എന്ന് മനസിലാക്കാന്‍ അവരുടെ ചില പ്രസ്താവനകള്‍ മാത്രമെടുത്ത് പരിശോധിച്ചാല്‍ മതിയാകും. ഹോസ്റ്റല്‍ അലോട്ട്‌മെന്റ് ശരിയായില്ലെന്ന് പറഞ്ഞ് ചീഫ് വാര്‍ഡനെ സമീപിച്ച വിദ്യാര്‍ത്ഥിയോട്, “പുറത്ത് എത്ര മാത്രം പ്രൈവറ്റ് ഹോസ്റ്റലുകള്‍ ഉണ്ടെന്നും കോണ്ടാക്റ്റ് നമ്പര്‍ ഞാന്‍ തരാമെ”ന്നുമാണു വാര്‍ഡന്‍ പറഞ്ഞത്.

പുറത്ത് താമസിക്കാന്‍ വരുന്ന മൂവായിരത്തോളം രൂപയുടെ ചിലവ് പറഞ്ഞ് രജിസ്ട്രാറോട് സങ്കടം പറഞ്ഞ വിദ്യാര്‍ത്ഥിയോട് പറഞ്ഞത് പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണു. എല്ലാറ്റിലുമുപരി ഞാനാണു വിസി ഞാന്‍ പറയുന്നത് എല്ലാവരും അനുസരിച്ചോളണമെന്ന വിസിയുടെ ഫ്യൂഡലിസവും.


കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ചെയ്തത് ഇത് മാത്രമല്ല ഹോസ്റ്റല്‍ അലോട്‌മെന്റിനു വേണ്ടി അപേക്ഷിച്ച ഒമ്പത് വിദ്യാര്‍ത്ഥിനികളുടേയും വീട്ടിലേക്ക് ഡിസിപ്ലിനറി ആക്ഷന്റെ പേരു പറഞ്ഞ് കത്തയച്ചിരിക്കുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അയക്കാത്ത കത്ത് എന്തുകൊണ്ട് ഈ ഒമ്പത് പെണ്‍കുട്ടികള്‍ക്ക് മാത്രമയച്ചു എന്നതിനു രണ്ട് തന്ത്രങ്ങളാണു യൂണിവേഴ്‌സിറ്റി കാണുന്നത്. ഒന്ന് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ പെണ്‍കുട്ടികളെ പേടിപ്പിച്ച് നിലക്ക് നിര്‍ത്താമെന്ന വ്യാമോഹം, മറ്റൊന്ന് എന്തുകൊണ്ട് ആ പെണ്‍കുട്ടികള്‍ക്കെതിരെ മാത്രം നടപടി എന്നും സമരം ചെയ്ത ബാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടിയെടുത്തില്ലെന്നുമുള്ള പൊതുബോധം സൃഷ്ടിക്കുക.


Pondichery-2

പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ നിന്ന്‌


ഇതിനൊക്കെ അവസാനമാണു ഒമ്പതോളം പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ അലോട്ട്‌മെന്റിനു വേണ്ടി ഉപരോധസമരം ചെയ്യുകയായിരുന്ന സഖാക്കളെ അര്‍ദ്ധരാത്രി ഒരു മണിക്ക് പോലീസിനെ വിളിച്ച് തല്ലിച്ചതച്ച് ഏഴോളം പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. തങ്ങള്‍ തന്നെ ഉണ്ടാക്കിയ യുദ്ധസാഹചര്യം മുതലെടുത്ത് ക്യാമ്പസ് അടച്ചിട്ട് അതിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ കെട്ടിവെക്കുക എന്ന തന്ത്രം തന്നെയാണു അധികാരികള്‍ എന്നും പ്രയോഗിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥിസമരങ്ങളെ പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യപ്പെടുത്താന്‍ എത്രയോ നാളുകളായി ഇത്തരം നടപടികള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ചെയ്തത് ഇത് മാത്രമല്ല ഹോസ്റ്റല്‍ അലോട്‌മെന്റിനു വേണ്ടി അപേക്ഷിച്ച ഒമ്പത് വിദ്യാര്‍ത്ഥിനികളുടേയും വീട്ടിലേക്ക് ഡിസിപ്ലിനറി ആക്ഷന്റെ പേരു പറഞ്ഞ് കത്തയച്ചിരിക്കുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അയക്കാത്ത കത്ത് എന്തുകൊണ്ട് ഈ ഒമ്പത് പെണ്‍കുട്ടികള്‍ക്ക് മാത്രമയച്ചു എന്നതിനു രണ്ട് തന്ത്രങ്ങളാണു യൂണിവേഴ്‌സിറ്റി കാണുന്നത്. ഒന്ന് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ പെണ്‍കുട്ടികളെ പേടിപ്പിച്ച് നിലക്ക് നിര്‍ത്താമെന്ന വ്യാമോഹം, മറ്റൊന്ന് എന്തുകൊണ്ട് ആ പെണ്‍കുട്ടികള്‍ക്കെതിരെ മാത്രം നടപടി എന്നും സമരം ചെയ്ത ബാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടിയെടുത്തില്ലെന്നുമുള്ള പൊതുബോധം സൃഷ്ടിക്കുക.

യൂണിവേഴ്‌സിറ്റി ഒരാഴ്ചയോളം അടച്ചിടുക വഴി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ നിന്ന് ഒളിച്ചോടുക മാത്രമല്ല, എല്ലാറ്റിനും കാരണക്കാര്‍ ഈ സമരക്കാരാണെന്ന് വരുത്തിത്തീര്‍ക്കുകയും ആവാമല്ലോ. സമരങ്ങളെല്ലാം തള്ളിപ്പറയുന്നവര്‍ തന്നെയാണല്ലോ, എസ്.ബി.ടി ലോണ്‍ തിരിച്ചടവിനു റിലയന്‍സിനെ ചുമതലപ്പെടുത്തിയത് കേട്ട് ഭയന്ന്, എസ് എഫ് ഐ യേയും ഡി വൈ എഫ് ഐയേയുമൊക്കെ സമരം ചെയ്യാനേല്‍പ്പിച്ചെന്ന ഭാവത്തില്‍ മാറി നിന്നു പുച്ഛിക്കുന്നത്.

pondicheri-strike-2

പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ നിന്ന്‌


പൂണേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരവും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന രീതിയില്‍ പൊതുബോധത്തിന്റെ അവജ്ഞ ആവോളം സമ്പാദിച്ചതിലൊന്നാണു. പക്ഷേ സമരസഖാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചിനും തുടര്‍ന്ന് നടത്താനുദ്ദേശിക്കുന്ന സമരപരിപാടികള്‍ക്കും വര്‍ധിതവീര്യത്തോടെ പിന്തുണ നല്‍കുന്ന ഒരു കൂട്ടം ജനങ്ങളിലാണു ഞാന്‍ നേരത്തെ പ്രകടിപ്പിച്ച പ്രതീക്ഷ നിലനില്‍ക്കുന്നത്. ആ പ്രതീക്ഷയുടെ പച്ചപ്പ് തന്നെയാണു അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെ ഇന്ത്യയാകെ പടര്‍ത്തിയതും.

സമരകലുഷിതമായ ഒരന്തരീക്ഷം പൊതുബോധത്തിനു എത്രതന്നെ അസ്വസ്ഥമാണോ, അതിനേക്കാളും അസ്വസ്ഥമാണു പ്രതികരിക്കുന്ന യുവതയ്ക്ക് ഫാഷിസം പിന്‍പറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും.

ക്യാമ്പസുകള്‍ക്ക് ഇന്നും ജീവനുണ്ട്. സമരങ്ങള്‍ തുടരുന്നുണ്ട്. പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, പൊതുസമൂഹമേ, മാധ്യമങ്ങളേ,

വരൂ ഈ തെരുവിലെ രക്തം കാണൂ,
ഈ തെരുവിലെ രക്തം കാണൂ,
ഈ തെരുവിലെ രക്തം കാണൂ..