| Friday, 9th June 2017, 10:02 am

'തീവ്ര ഹിന്ദുത്വ നിലപാട്'; ദി ഹിന്ദു പത്രം വരുത്തുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് എഡിറ്റര്‍ക്ക് വിദ്യാര്‍ത്ഥിനി അയച്ച കത്ത് വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: “ദി ഹിന്ദു” പത്രത്തിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ പ്രതിഷേധിച്ച് വീട്ടില്‍ പത്രം വരുത്തുന്നത് നിര്‍ത്തലാക്കുന്നെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി എഡിറ്റര്‍ക്ക് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തു കാരിയുമായ ഡോ. പി. എസ്. ശ്രീകലയാണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഗായത്രി അയച്ച കത്ത് തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.


Also read കര്‍ഷകര്‍ വെടിയേറ്റു വീഴുമ്പോള്‍ യോഗാഭ്യാസവുമായി കേന്ദ്രകൃഷിമന്ത്രി; കര്‍ഷക പ്രശ്‌നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ യോഗ ചെയ്യാന്‍ നിര്‍ദ്ദേശം


താന്‍ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണെന്നും നിങ്ങളുടെ പത്രത്തിന്റെ സ്ഥിരം വായനക്കാരി കൂടിയാണെന്നും പറഞ്ഞാണ് ഗായത്രിയുടെ കത്ത് ആരംഭിക്കുന്നത്. തന്റെ ഉര്‍ജ്ജസ്വലമായ ഇന്നലകളില്‍ പത്രത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നെന്നും എല്ലായ്‌പ്പോഴും പത്രത്തിന്റെ ധാര്‍മ്മികതയും നിഷ്പക്ഷതയെയും കുറിച്ച് ബോധ്യമുണ്ടായിരുന്നെന്നും പറയുന്ന ഗായത്രി എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതല്ല അവസ്ഥയെന്നും പറയുന്നു.

“കഴിഞ്ഞ കുറച്ച മാസങ്ങളായി വാര്‍ത്തകളെല്ലാം തന്നെ നിരാശയുണ്ടാക്കുന്നതാണ്. വാര്‍ത്തകള്‍ക്കെല്ലാം തന്നെ തീവ്ര ഹിന്ദുത്വ ആശയങ്ങളുമായുള്ള ചായ്‌വ് പ്രകടമാണ്.”


Dont miss ‘രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി’; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി


താരതമ്യേന പ്രാധാന്യം കുറഞ്ഞ തിരുവനന്തപുരത്തെ ഹര്‍ത്താലിന്റെ വാര്‍ത്തയ്ക്ക് അമിത പ്രാധാന്യം നല്‍കി നിങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പത്രത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. ഇത് എന്നെ നാളെ മുതല്‍ “ദി ഹിന്ദു” വരുത്തുന്നത് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതയാക്കിയിരിക്കുകയാണ്.”

“മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ പേരെ പത്രത്തിന്റെ വായനക്കാരാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും” ഗായത്രി പറയുന്നു. ധാര്‍മ്മികമായ മാധ്യമ പ്രവര്‍ത്തനം ആശംസിക്കുന്നു എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more