കൊച്ചി: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിക്ക് ജാമ്യം. തൃശൂര്‍ വാല്‍പ്പാറയില്‍വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയായ സഫര്‍ ഷാ കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയത്.
പ്രോസിക്യൂഷന്റെ ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷനും ഈ വാദം ശരിവെക്കുകയായിരുന്നെന്നാണ് വിവരം.
ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അന്വേഷണം തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചായിരുന്നു പ്രതിഭാഗം ജാമ്യം നേടിയത്.
ജനുവരി എട്ടിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഫര്‍ഷാ അറസ്റ്റിലാകുന്നത്. ഏപ്രില്‍ എട്ടിന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് വിവരം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഫര്‍ ഷാ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക