ഒട്ടാവ: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് പെര്‍മിറ്റ് വീണ്ടും കുറച്ച് കാനഡ. ഭവന, ആരോഗ്യ സംരക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്റ്റഡി പെര്‍മിറ്റ് നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമിഗ്രേഷന്‍ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് എന്നിങ്ങനെ 4,37,000 സ്റ്റഡി പെര്‍മിറ്റുകള്‍ നല്കാന് പദ്ധതിയിടുന്നതായി കാനഡ പ്രഖ്യാപിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 4,84,000 ആയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കാനഡയുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി നയങ്ങളില്‍ കാര്യമായുണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നയം മാറ്റത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ കണക്കില്‍ 40 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ബിരുദ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാനുള്ള ശ്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സംവരണം നടപ്പാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
2024ലാണ് പ്രോസസ് ചെയ്യാവുന്ന സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണത്തില്‍ നിശ്ചിത പരിധി നിശ്ചയിച്ചത്. കാനഡയുടെ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളുടെ സമഗ്രത ഉറപ്പുവരുത്തുക, വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പ്രധാന പ്രദേശങ്ങളിലെ വിപണികളിലും സേവനങ്ങളിലുമുള്ള സമ്മര്‍ദം കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പരിധി നിശ്ചയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വില വര്‍ധനവിന് കാരണമായിരുന്നു.
എന്നാല്‍ കാനഡയുടെ പുതിയ നയം കാനഡയെ വിദ്യാഭ്യാസ കേന്ദ്രമായി കണക്കാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Student Permit Again Canada; Reportedly 10 percent less than last year