| Saturday, 11th April 2020, 1:03 pm

മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള മണിപൂര്‍ സര്‍ക്കാരിന്റെ വിവേചനത്തെക്കുറിച്ചു ലേഖനമെഴുതിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മുസ്‌ലിങ്ങളോടുള്ള മണിപൂര്‍ സര്‍ക്കാരിന്റെ വിവേചനത്തെക്കുറിച്ച് ലേഖനമെഴുതിയ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്ത് പൊലീസ്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ചിങ്കിസ് ഖാനെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

മണിപൂരിലെ പ്രാദേശിക പത്രത്തില്‍ ‘Political ploy to push Muslims into marginalization’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയതിനാണ് ചിങ്കിസ് ഖാനെ അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ പങ്കല്‍ മുസ്‌ലിങ്ങളോട് സംസ്ഥാനം വിവേചനം കാണിക്കുന്നുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.

ഖേത്രി ബെന്‍ഗൂണ്‍ ചിംഗിലെ 500ഓളം വീടുകള്‍ ഒഴിപ്പിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെയും ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് ഒരു പുനരധിവാസവും ഇതുവരെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയിട്ടില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2014 ലെ മണിപൂര്‍ കണ്‍സര്‍വഷന്‍ ഓഫ് വെറ്റ് ലാന്‍ഡ് ആന്‍ഡ് പാഡിലാന്റ് ആക്ടിലെ പിഴവുകളും പക്ഷപാത പരമായ നിലപാടുകളും ഖാന്‍ ലേഖത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി ദേശീയ-പ്രാദേശിക പത്രങ്ങളില്‍ കോളമിസ്റ്റാണ് ചിങ്കിസ് ഖാന്‍. ലേഖനം സാമുദായിക പരമായ വിയോജിപ്പ് സൃഷ്ടിക്കുമെന്ന് കാണിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ചിങ്കിസ് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more