മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള മണിപൂര്‍ സര്‍ക്കാരിന്റെ വിവേചനത്തെക്കുറിച്ചു ലേഖനമെഴുതിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റു ചെയ്തു
ഇംഫാല്‍: മുസ്‌ലിങ്ങളോടുള്ള മണിപൂര്‍ സര്‍ക്കാരിന്റെ വിവേചനത്തെക്കുറിച്ച് ലേഖനമെഴുതിയ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്ത് പൊലീസ്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ചിങ്കിസ് ഖാനെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
മണിപൂരിലെ പ്രാദേശിക പത്രത്തില്‍ ‘Political ploy to push Muslims into marginalization’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയതിനാണ് ചിങ്കിസ് ഖാനെ അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ പങ്കല്‍ മുസ്‌ലിങ്ങളോട് സംസ്ഥാനം വിവേചനം കാണിക്കുന്നുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.
നിരവധി ദേശീയ-പ്രാദേശിക പത്രങ്ങളില്‍ കോളമിസ്റ്റാണ് ചിങ്കിസ് ഖാന്‍. ലേഖനം സാമുദായിക പരമായ വിയോജിപ്പ് സൃഷ്ടിക്കുമെന്ന് കാണിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ചിങ്കിസ് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
Chingish Khan, a pangal(manipuri Muslim) scholar who is pursuing a PhD in History at JNU Delhi has been remanded in police custody for his article “political ploy to push muslim into marginalization”.@sfijnuunit@JNUSUofficial#ReleaseChingishKhan