| Wednesday, 13th November 2019, 1:14 pm

വനിതാ ശിശു ക്ഷേമ ഉദ്യോഗസ്ഥയെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു; മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ വനിതാ ശിശു ക്ഷേമ ഉദ്യോഗസ്ഥയെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു. റായ്ബറേലിയി ഗാന്ധി സേവാ നികേതന്‍ ആശ്രമത്തിലെ വിദ്യാര്‍ഥികളാണ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചത്.

ആശ്രമത്തിലെ മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ തന്നെ മര്‍ദ്ദിച്ചതെന്ന് ശിശു ക്ഷേമ ഉദ്യോഗസ്ഥ മമത ദുബെ ആരോപിക്കുന്നു.

വിദ്യാര്‍ഥികള്‍ അസഭ്യം പറഞ്ഞെന്നും കസേരയെടുത്ത് അടിച്ചെന്നും മമത ആരോപിക്കുന്നു. സംഭവത്തില്‍ ആശ്രമത്തിനെതിരെ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയതായും മമത പറഞ്ഞു. വിദ്യാര്‍ഥികള്‍ മമതയെ മര്‍ദ്ദിക്കുന്നതിറെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആശ്രമത്തിലെ മാനേജ്‌മെന്റ് തന്നെ കുറച്ചു കാലമായി ബുദ്ധിമുട്ടിക്കുകയാണെന്ന് മമത പറഞ്ഞു. രണ്ട് ദിവസം മുമ്പ്, താന്‍ അകത്തുണ്ടായിരുന്നപ്പോള്‍ കക്കൂസിന്റെ വാതില്‍ വിദ്യാര്‍ഥികള്‍ പൂട്ടിയിരുന്നതായും മമത പറഞ്ഞു.

‘അധികാരികളോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് അവര്‍ ചെയ്യുമെന്നാണ് മറുപടി നല്‍കിയത്. ഇതിന് രണ്ട് ദിവസത്തിന് ശേഷം ആശ്രമത്തില്‍ ചെന്നപ്പോഴാണ് കുട്ടികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും’ മമത പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുകൂടാതെ പലപ്പോഴായി കുട്ടികളുടെ അടുത്തുനിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മമത പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

We use cookies to give you the best possible experience. Learn more