| Sunday, 28th April 2024, 4:17 pm

ഷേവിങ് കമ്പനിയുടെ പരസ്യത്തില്‍ ബോഡി ഷെയിമിങ് നേരിട്ട് വിദ്യാര്‍ത്ഥിനി; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഷേവിങ് കമ്പനിയുടെ പരസ്യത്തില്‍ കടുത്ത ബോഡി ഷെയിമിങ് നേരിട്ട് വിദ്യാര്‍ത്ഥിനി. ഉത്തര്‍പ്രദേശിലാണ് സംഭവം. എസ്.എസ്.എല്‍.സി ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രാചി നിഗം എന്ന വിദ്യാര്‍ത്ഥിനിയാണ് വ്യാപകമായി അധിക്ഷേപം നേരിടുന്നത്.

പ്രാചിയുടെ അക്കാദമിക് നേട്ടത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്ററിലെ ഫോട്ടോയാണ് ബോഡി ഷെയിമിങ്ങിന് വിധേയമാക്കപ്പെട്ടിരിക്കുന്നത്. ഇതിനുപിന്നാലെ ഒരു ഷേവിങ് കമ്പനി വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് റേസര്‍ പരസ്യവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

പരസ്യത്തിന് വേണ്ടി കമ്പനി പ്രാചിയെ ഉപയോഗിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാളുടെ സ്വകാര്യതയെ അപമാനിച്ച കമ്പനി, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു.

‘എക്‌സാം ടോപ്പേറായ ഒരു കുട്ടി തന്റെ മുഖത്തുള്ള രോമത്തിന്റെ പേരില്‍ അധിക്ഷേപം നേരിടുമ്പോള്‍, സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി ഒരു കമ്പനി പരസ്യം ചെയ്യുന്നത് നിരാശാജനകമാണ്. അത് വഴി നിങ്ങള്‍ വിദ്യാര്‍ത്ഥിനിയെ കൂടുതല്‍ അപമാനിക്കുകയാണ് ചെയ്യുന്നത്,’ ഗബ്ബര്‍ സിങ് എന്നയാള്‍ എക്‌സില്‍ പ്രതികരിച്ചു.

പരസ്യ കമ്പനി തങ്ങളുടെ ലാഭത്തിനുവേണ്ടി ഒരു കുട്ടിയെ ഇരയാക്കിയിരിക്കുകയാണെന്നും അത് വഴി വിദ്യാര്‍ത്ഥിനി വീണ്ടും അധിക്ഷേപത്തിന് ഇരയായെന്നും ചിലര്‍ പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ എസ്.എസ്.എല്‍.സി ബോര്‍ഡ് പരീക്ഷയില്‍ 98.50 സ്‌കോര്‍ നേടിയാണ് പ്രാചി ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

Content Highlight: student faces Body-shaming on shaving company ad

We use cookies to give you the best possible experience. Learn more