| Friday, 21st February 2020, 2:10 pm

മതം രേഖപ്പെടുത്താത്തതിന് ഒന്നാം ക്ലാസുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച സംഭവം; അന്വേഷണത്തിന് നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതം രേഖപ്പെടുത്താത്തതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപേക്ഷ പൂരിപ്പിച്ചപ്പോള്‍ മതം രേഖപ്പെടുത്താത്തതിനാലാണ് എല്‍.പി വിഭാഗം മേധാവി സിസ്റ്റര്‍ ടെസി പ്രവേശനം നിഷേധിച്ചത്.

പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെ മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത് സിസ്റ്റര്‍ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാതിയും മതവും രേഖപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് മകന് പ്രവേശനം നിഷേധിച്ചത് മോശമാണെന്ന് രക്ഷിതാക്കളായ നസീമും ധന്യയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more