തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ കൊല്ലം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൈമനത്തെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കൈമനത്തെ മന്നം റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളിലെ ഇരുപതാം നമ്പര്‍ മുറിയിലാണ് ഈ വിദ്യാര്‍ഥിനി പരീക്ഷയെഴുതിയത്. അതേസമയം സംസ്ഥാനത്ത് കീം പരീക്ഷയെഴുതാനെത്തിയ നാല് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. മണക്കാട് സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് രക്ഷിതാവ് എത്തിയത്. പരീക്ഷ തീരുന്നതുവരെ രക്ഷിതാവ് സ്‌കൂളിലുണ്ടായിരുന്നു.സ്‌കൂള്‍ പരിസരത്ത് എത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി.
കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിക്കൊപ്പം പരീക്ഷഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക