ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു; തില്ലങ്കേരി ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kerala
ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു; തില്ലങ്കേരി ഭീഷണിപ്പെടുത്തിയെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2019, 12:17 pm

 

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.

കണ്ണൂര്‍ ഇരിട്ടി പ്രഗതി കോളജിലാണ് സംഭവം. വത്സന്‍ തില്ലങ്കേരിയാണ് ഈ സമാന്തര കോളജിന്റെ പ്രിന്‍സിപ്പാള്‍.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആകാശാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആകാശിനെ ഇരുട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്.എഫ്.ഐ പഠന ക്യാമ്പില്‍ പങ്കെടുത്തതിലും വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ അംഗമായതിന്റെ പേരിലും വത്സന്‍ തില്ലങ്കേരിയില്‍ നിന്നും ഭീഷണി നേരിട്ടെന്നാണ് വിദ്യാര്‍ഥി പറയുന്നത്. തില്ലങ്കേരി മുറിയില്‍ വിളിച്ചുവരുത്തുകയും കോളജില്‍ തിരിച്ചെടുക്കില്ലെന്നും തിരിച്ചുവന്നാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് വിദ്യാര്‍ഥി പറഞ്ഞു.

സംഭവത്തില്‍ കോളജ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് എസ്.എഫ്.ഐ ഇരിട്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.