തിരുവനന്തപുരം: 20 കാരിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കൊട്ടിയം സ്വദേശിയായ ബൈജു, പരവൂര്‍ സ്വദേശിയായ ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്.
മംഗലപുരത്ത് ജോലിക്കെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അതിക്രമം നടന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വായില്‍ തുണി തിരുകി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേബിള്‍ ജോലിക്ക് വേണ്ടിയാണ് ഇരുവരും മംഗലപുരത്ത് എത്തിയത്.
പിടിയിലായ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗ കുറ്റവും എസ്.സി-എസ്.ടി അതിക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജിക്കോ ഷാജിയുടെ പേരില്‍ നേരത്തെ സമാനമായ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി തനിച്ചുള്ള സമയം നോക്കിയാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്. പിന്നാലെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി അയല്‍വാസികളെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മംഗലപുരം പൊലീസാണ് പ്രതികളെ പിടികൂടിയത്.
Content Highlight: student attacked case in Thiruvananthapuram, The accused were arrested