| Friday, 28th April 2017, 6:32 pm

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും പെണ്‍വാണിഭ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂരു: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും മൊബൈല്‍ ഫോണ്‍ നമ്പറുകളും പെണ്‍വാണിഭ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അവസാന വര്‍ഷ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ജയന്ത് കുമാറാണ് അറസ്റ്റിലായത്.

മൈസൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ജയന്ത് കുമാര്‍. അതേസമയം, മൂന്ന് പെണ്‍കുട്ടികള്‍ തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും സെമസ്റ്റര്‍ പരീക്ഷയില്‍ അവരേക്കാള്‍ മാര്‍ക്ക് താന്‍ നേടിയതാണ് ഇതിനു കാരണമെന്നും ജയന്ത് പറഞ്ഞു.


Also Read: ‘മുഖ്യമന്ത്രി ഏകാധിപതി’; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ


മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഈ പെണ്‍കുട്ടികള്‍ക്ക് മാര്‍ക്ക് വളരെ കുറവായിരുന്നു. തനിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിന് തന്നെ അവര്‍ കുറ്റപ്പെടുത്തി. കോളേജിലെ ലക്ചറുമായി നല്ല ബന്ധത്തിലായതിനാലാണ് ഇതെന്നാണ് പെണ്‍കുട്ടികള്‍ ആരോപിച്ചതെന്നും ജയന്ത് പറഞ്ഞു.

പെണ്‍കുട്ടികള്‍ ലക്ചര്‍ ദേവിപ്രസാദിനെതിരെ പരാതി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല തന്നെ ലക്ചറുടെ വേലക്കാരന്‍ എന്ന് വിളിച്ച് കളിയാക്കിയെന്നും ജയന്ത് പൊലീസിനോട് പറഞ്ഞു.


Don”t Miss: നടപടിയെടുക്കാന്‍ മോദിക്കാവില്ലെങ്കില്‍ ഞാനെടുക്കും; പൊട്ടിത്തെറിച്ച് കുപ്വാരയില്‍ കൊല്ലപ്പെട്ട സൈനികന്റെ അമ്മ


ഇതിലെല്ലാം പ്രകോപിതനായാണ് താന്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം എസ്‌കോര്‍ട്ട് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും ജയന്ത് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ആഭാസകരമായ ഫോണ്‍വിളികള്‍ വന്ന് തുടങ്ങിയപ്പോഴാണ് അവര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അറസ്റ്റിലായ ജയന്ത് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

We use cookies to give you the best possible experience. Learn more