ന്യൂദല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചു. ദല്‍ഹി-റാഞ്ചി റൂട്ടിലോടുന്ന ട്രെയിനിലാണ് സംഭവം. ടി.ടി.ഇയും പാന്‍ട്രി ജീവനക്കാരനും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
സംഭവത്തില്‍ ഒരു ടിക്കറ്റ് എക്സാമിനറെയും പാന്‍ട്രി ജീവനക്കാരനായ വെയിറ്ററെയും റെയില്‍വേ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
എഫ്.ഐ.ആര്‍ എടുക്കാതെ നടപടി എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രതികള്‍ രക്ഷപ്പെട്ടാല്‍ ഇത്തരം സംഭവം ആവര്‍ത്തിക്കുമെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി റെയില്‍വേ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ട്വീറ്റില്‍ ഇവര്‍ ടാഗ് ചെയ്തിരുന്നു.