| Tuesday, 20th March 2018, 12:11 am

വിദ്യാര്‍ഥികള്‍ക്കു നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം: പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. സര്‍വ്വകലാശാലയിലെ നൂറിലധികം വരുന്ന വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തുകയായിരുന്നു.

സര്‍വ്വകലാശാലയിലെ അധ്യാപകനായ അതുല്‍ ജോഹ്രിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ പൊലീസ് തടയുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു.


ALSO READ: രാജ്യവും ജനങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു; മൂന്നാം മുന്നണിക്കായി മമതബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രിയും കൈകോര്‍ക്കുന്നു


അധ്യാപകന്‍ ലൈംഗികമായി തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി സ്‌കൂള്‍ ഓഫ് സയന്‍സിലെ ഒന്‍മ്പത് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ക്ലാസ്സെടുക്കുന്നതിനിടെ മോശമായ രീതിയില്‍ അധ്യാപകന്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല. എന്നാല്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത പൊലീസ് നടപടിക്കെതിരെയാണ് നിലവില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more