| Monday, 22nd January 2018, 9:10 am

വ്യാജ പ്ലേസ്‌മെന്റ് പട്ടികയുമായി പാമ്പാടി നെഹ്‌റു കോളേജ്; ആരോപണവുമായി വിദ്യാര്‍ത്ഥി രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിവാദങ്ങള്‍ക്ക് വീണ്ടും വേദിയായി പാമ്പാടി നെഹ്‌റു കോളേജ്. അഡ്മിഷന്‍ സമയത്ത് പൂര്‍വ്വിദ്യാര്‍ഥികളുടെ പ്ലേസ്‌മെന്റ് സംബന്ധിച്ച വ്യാജ വിവരങ്ങളാണ് പുതുതായെത്തുന്ന വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ കോളേജ് അധികൃതര്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നെഹ്‌റു കോളേജിലെ 2012-2016 ബാച്ചിലെ വിദ്യാര്‍ഥി സ്വാതിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോളേജ് ഈ വര്‍ഷം പ്രദര്‍ശിപ്പിച്ച പ്ലേസ്‌മെന്റ് ലിസ്റ്റില്‍ തന്റെ പേരുണ്ടെന്നും എന്നാല്‍ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന കമ്പനിയില്‍ തനിക്ക് ഇതുവരെ ജോലികിട്ടിയിട്ടില്ലെന്നും സ്വാതിന്‍ രാജ് പറയുന്നു. എല്ലാവര്‍ഷവും കോളേജ് പ്രസിദ്ധീകരിക്കുന്ന ബ്രോഷറുകളിലും പ്ലേസ്‌മെന്റ് ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വ്യാജമാണെന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളും പരാതിപ്പെടുന്നു.

സ്വകാര്യ എന്‍ജീനിയറിംഗ് കോളേജ് ആയതിനാല്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള വിദ്യയാണ് വ്യാജ പ്ലേസ്‌മെന്റുകള്‍ സൃഷ്ടിക്കാനുള്ള കാരണം. ഉയര്‍ന്ന ഡൊണേഷന്‍ നല്‍കിയാണ് നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷനെത്തുന്നത്. ഉയര്‍ന്ന കമ്പനികളില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും കോളേജിലേക്കെത്തുന്നത്. എന്നാല്‍ മാനേജ്‌മെന്റ്് ഈ വാക്ക് പാലിക്കുന്നില്ലെന്നും വിദ്യാര്‍ഥിയായ സ്വാതിന്‍ രാജ് പറഞ്ഞു.

കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന കോളേജിനെതിരെ പ്രതിഷേധിക്കാന്‍ ആരും തയ്യാറായില്ല. തന്റെ പേര് ഉള്‍പ്പെടുത്തി വാര്‍ത്ത വന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായതെന്നാണ് സ്വാതിന്‍ രാജ് പറയുന്നു.

സ്വാതിന്റെ പ്രതികരണത്തിനുശേഷം കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പ്ലേസ്‌മെന്റ് വിവരങ്ങള്‍ അധകൃതര്‍ പിന്‍വലിച്ചിട്ടുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

We use cookies to give you the best possible experience. Learn more