കിറ്റ്‌കേറ്റിന്റെ ട്രേഡ് മാര്‍ക്കാണ് അതിനുള്ളിലെ വാഫര്‍. വാഫര്‍ ഇല്ലാത്ത കിറ്റ്‌കേറ്റ് വെറും ചോക്ലേറ്റ് മാത്രമാണ്. കിറ്റ്‌കേറ്റ് ഇഷ്ടപ്പെടുന്നയാള്‍ക്ക് വാഫര്‍ ഇല്ലാത്ത കിറ്റേകേറ്റാണ് ലഭിച്ചതെങ്കില്‍ തീര്‍ച്ചയായും അതയാള്‍ക്ക് വിഷമമുണ്ടാക്കും. ആ വിഷമമാണ് സൈമ അഹമ്മദ എന്ന 20കാരിയെ ഇത്തരമൊരു ഭീഷണിയുമായി മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചത്.
സൈന കഴിഞ്ഞമാസം രണ്ടു പൗണ്ടിന് കിറ്റ്കാറ്റ് വാങ്ങി. എന്നാല്‍ അതിലൊന്നും തന്നെ വാഫര്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കളോടുള്ള കടമ നിര്‍വഹിച്ചില്ലെന്നാരോപിച്ച് സൈമ കിറ്റ്കാറ്റ് നിര്‍മാതാക്കളായ നെസ്‌ലെയ്്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ക്വാളിറ്റി നിലനിര്‍ത്തുന്നതില്‍ അലംഭാവം കാണിച്ച കമ്പനി തനിക്ക് ആജീവനാന്തം സൗജന്യമായി ചോക്ലേറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സൈമ കമ്പനിക്ക് എഴുതിയിരിക്കുകയാണ്. തന്റെ പരാതിക്ക് പിന്‍ബലമായി സമാനമായ സംഭവങ്ങത്തില്‍ 1930ല്‍ വന്ന ഒരു കേസിന്റെ വിശദാംശങ്ങളും അവര്‍ കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ തന്നോട് ഖേദമറിയിക്കുമെന്നും ഭാവിയില്‍ ഉല്പന്നത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി സൈമ പറയുന്നു. നെസ്‌ലെയ്ക്ക്് ഒരുപാട് ആരാധകരുണ്ടെന്നും അത്തരമൊരു കമ്പനിയുടെ ഭാഗത്തുനിന്നും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സൈമ വ്യക്തമാക്കി.