ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
വിജയിച്ചെങ്കിലും കെ.കെ.ആറിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. 24.75 കോടിക്ക് വാങ്ങിയ സ്റ്റാര്‍ക്കിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. മാത്രമല്ല 47 റണ്‍സ് വിട്ടുകൊടുത്ത് എക്‌സ്‌പെന്‍സീവ് ഓവര്‍ മാത്രമാണ് സ്റ്റാര്‍ക്ക് സമ്മാനിച്ചത്. നാല് ഓവറില്‍ 11.75 എന്ന എക്കണോമിയിലാണ് താരത്തിന്റെ ബൗളിങ്. കഴിഞ്ഞ മത്സരത്തിലും സ്റ്റാര്‍ക്കിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ രണ്ട് കളിയിലുമായി 8 ഓവറില്‍ വിക്കറ്റോ മെയ്ഡന്‍ ഓവറോ നേടാതെ 100 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്.
എന്നാല്‍ കെ.കെ.ആര്‍ ഇതുവരെ രണ്ട് മത്സരങ്ങളും ജയിച്ചതിനാല്‍ ടീമില്‍ സ്റ്റാര്‍ക്കിന്റെ സ്ഥാനം അപകടത്തിലല്ലെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പ്രവചിച്ചു.
‘സ്റ്റാര്‍ക്ക് രണ്ട് ഗെയിമുകളുടെയും ഭാഗമായിരുന്നു. ടീം വിജയിക്കുമ്പോള്‍ അവന്‍ സന്തോഷവാനാണ്. എന്നിരുന്നാലും, അദ്ദേഹം 100 റണ്‍സിന് 0 എന്ന നിലയിലാണ്. രണ്ട് മത്സരങ്ങളും അദ്ദേഹത്തിന്റെ ടീം പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലാകുമായിരുന്നു. സമീപകാല മത്സരങ്ങള്‍ വിജയിച്ചെങ്കിലും, അവന് വേണ്ടി വലിയ തുകയാണ് ചെലവഴിച്ചത്. 5-7 അധിക ഗെയിമുകള്‍ക്കുള്ളില്‍ അവന്‍ ഫോം വീണ്ടെടുക്കും,’ ബ്രോഡ് പറഞ്ഞു.
‘അവന്‍ കുറച്ച് വിക്കറ്റുകള്‍ എടുക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും, ഐ.പി.എല്‍ അദ്ദേഹത്തിന് ചെറിയ മത്സര അവബോധം ഉണ്ടാവേണ്ടതുണ്ട്. തന്റെ ക്യാപ്റ്റനെയും ഫീല്‍ഡിോങ് യൂണിറ്റിനേയും കുറിച്ച് കൂടുതല്‍ പരിചിതനാവേണ്ടതുണ്ട്. കൂടാതെ, വിലയുടെ ടാഗ് കാരണം, അവന്‍ സമ്മര്‍ദത്തിലായേക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Stuart Broad Tolking About Mitchell Starc