|

അവന് ഒരു കുഴപ്പവുമില്ല; ഇത് ടീമിന് വല്ലാത്ത നാണക്കേടാണ്: വമ്പന്‍ പ്രസ്താവനയുമായി സ്റ്റുവര്‍ട്ട് ബ്രോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പരമ്പര ഓഗസ്റ്റ് 21 മുതല്‍ ഓള്‍ഡ് ട്രഫോഡില്‍ നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റബര്‍ രണ്ട് വരെയും പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റബംര്‍ ആറ് മുതല്‍ മുതല്‍ 10 വരെയുമാണ് നടക്കുക.

എന്നാല്‍ അടുത്തിടെ നടന്ന ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സിന് പരിക്ക് പറ്റിയിരുന്നു. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയതോടെ സ്റ്റോക്സിന് ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് മത്സരത്തില്‍ നിന്നും പുറത്താകേണ്ടി വന്നിരുന്നു.

ഇതോടെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റാര്‍ ബാറ്റര്‍ ഒല്ലി പോപ്പിനേയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ സ്റ്റോക്‌സിന്റെ പരിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ്. സ്‌റ്റോക്‌സിന് പ്രശ്‌നമൊന്നുമില്ലെന്നും എന്നിട്ടും താരം ടെസ്റ്റില്‍ നിന്ന് മാറിനിന്നത് ടീമിന് വലിയ നാണക്കേടാണെന്നുമാണ് സ്റ്റുവര്‍ട്ട് പറഞ്ഞത്.

‘ബെന്‍ സ്റ്റോക്സ് ഫിറ്റായി കാണപ്പെട്ടതിനാല്‍ ടെസ്റ്റ് ടീമിന് ഇത് ശരിക്കും നാണക്കേടാണ്. തന്റെ ഫിറ്റ്‌നസിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ബെന്‍ സ്റ്റോക്സിന്റെ അഭാവത്തിലും മികവ് തെളിയിക്കാനുള്ള അവസരമുള്ളതിനാല്‍ ഇംഗ്ലണ്ട് പോസിറ്റീവായി തുടരണം. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റോക്സ് ഇല്ലാത്തപ്പോള്‍ അവര്‍ എവിടെയാണെന്ന് അവര്‍ മനസിലാക്കും,’സ്റ്റുവര്‍ട്ട് ബ്രോഡ് പി.എ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

വെസ്റ്റ് ഇന്ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് സീരീസില്‍ ഇംഗ്ലണ്ട് 3-0ന് വിജയം സ്വന്തമാക്കിയത് സ്റ്റോക്‌സിന്റെ നേതൃത്വത്തിലായിരുന്നു. നിലവില്‍ 2025 എസ്.എ20 ക്രിക്കറ്റ് ലീഗില്‍ എം.ഐ കേപ്ടൗണുമായി ബെന്‍ സ്‌റ്റോക്‌സ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Content Highlight: Stuart Broad Talking About Ben Stokes