ആഷസ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ മികച്ച പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മികച്ച പ്രകടനത്തിനാണ് എല്ലാവരും സാക്ഷിയാകുന്നത്. തന്റെ ടീമിനെ ഡ്രൈവിങ് സീറ്റിലിരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
രണ്ടാം ദിവസത്തെ ലഞ്ചിന് ശേഷം സ്റ്റുവര്‍ട്ട് ബ്രോഡ് ഓസ്ട്രേലിയയുടെ ബാറ്റിങ് ലൈനപ്പിലൂടെ കുതിച്ചുകയറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 2 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി, തന്റെ മികച്ച ലൈനുകളും ലെങ്ത്സും കൊണ്ട് എതിരാളികളെ ബ്രോഡ് ബുദ്ധിമുട്ടിച്ചു. എന്നാല്‍ ആദ്യ സെഷനില്‍ മാര്‍നസ് ലബുഷെയനെയുടെ വിക്കറ്റ് നേടാന്‍ നടത്തിയ മൈന്‍ഡ് ഗെയിം ഷോ സ്റ്റീലറാകുകയാണ്.
43ാം ഓവറിലെ അഞ്ചാം പന്തിന് തൊട്ടുമുമ്പ്, ബ്രോഡ് മാര്‍നസ് ലബുഷെയ്‌നെയുമായി മൈന്‍ഡ് ഗെയിമുകള്‍ കളിച്ചിരുന്നു. ബ്രോഡ് ലബുവിന്റെ അടുത്തേക്ക് പോയി, ബെയില്‍സ് മറിച്ചിടുകയായിരുന്നു. ഇത് ബാറ്ററുടെ ശ്രദ്ധ തെറ്റിച്ചിരുന്നു. കോണ്‍സട്രേഷന്‍ നഷ്ടമായ ലബു അടുത്ത പന്തില്‍ പവലിയനില്‍ തിരിച്ചെത്തി.
ബ്രോഡ് അങ്ങനെ ചെയ്തപ്പോള്‍ ചിരിച്ചുകൊണ്ടിരുന്ന ലബുഷെയ്‌നെ ഔട്ടായപ്പോള്‍ പിറുപിറുത്തുകൊണ്ടാണ് ക്രീസ് വിട്ടത്. 82 പന്ത് നേരിട്ട് ഒമ്പത് റണ്‍സുമായി മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്.
𝗡𝗮𝗺𝗲: Stuart Broad
𝗢𝗰𝗰𝘂𝗽𝗮𝘁𝗶𝗼𝗻: Mind Games ExtraordinaireIncredible, Broady 😂👏 #EnglandCricket | #Ashes pic.twitter.com/MdeuNgrN2F
— England Cricket (@englandcricket) July 28, 2023
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് 12 റണ്‍സിന്റെ ലീഡുമായി ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിന് നാളെ തുടക്കമാകും. നിലവില്‍ 2-1 എന്ന നിലയില്‍ ഓസീസ് ലീഡ് ചെയ്യുന്ന പരമ്പര ഈ മത്സരം വിജയിച്ച് സമനില പിടിക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക.
Content Highlight: Stuart Broad’s Mind Game to Dismiss Marnus Labuschane