സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു
Cricket
സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th August 2021, 10:33 am

മുംബൈ: ഇന്ത്യന്‍ ആള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും 20 വിക്കറ്റും ടി-20യില്‍ 35 റണ്‍സും 3 വിക്കറ്റുമാണ് ബിന്നിയുടെ സമ്പാദ്യം.

ഏകദിനത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ബിന്നിയുടേതാണ്. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ബംഗ്ലാദേശിനെതിരായ 2014 ലെ മത്സരത്തില്‍ ബിന്നി കൊയ്തത്.

2010 ലാണ് ഐ.പി.എല്ലില്‍ ബിന്നി അരങ്ങേറിയത്. മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു തുടക്കം. 2011 മുതല്‍ 2015 വരെ രാജസ്ഥന്‍ റോയല്‍സിനൊപ്പമായിരുന്ന ബിന്നി 2016 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തി.

ഏറ്റവും കുറഞ്ഞ ചിലവില്‍ ലൈവ് ട്യൂഷന്‍ ക്ലാസിനായി ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യൂ…

17 വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ കര്‍ണാടകയ്ക്കായി 95 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ബിന്നി. 2013-14 സീസണില്‍ കര്‍ണാടക രഞ്ജി ട്രോഫി കിരീടം നേടുമ്പോള്‍ ബിന്നി 443 റണ്‍സും 14 വിക്കറ്റുമായി നിര്‍ണായക പ്രകടനം നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Stuart Binny retires from all forms of cricket