ലോകകപ്പ് തുടങ്ങാനിരിക്കെ ബ്രസീലില്‍ പ്രതിഷേധം രൂക്ഷമാകുന്നു
Daily News
ലോകകപ്പ് തുടങ്ങാനിരിക്കെ ബ്രസീലില്‍ പ്രതിഷേധം രൂക്ഷമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th June 2014, 10:16 pm

[]സാവോപോളോ:ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്രസീലില്‍ പ്രതിഷേധവുമായി പ്രക്ഷോഭ കാരികള്‍ രംഗത്ത്.
ഇരുനൂറോളം പ്രതിഷേധക്കാരാണു ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന കൊറിന്ത്യന്‍സ് അരീനയില്‍ തടിച്ചുകൂടിയത്.

സാവോപോളോയില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.

ലോകകപ്പ് ഫുട്‌ബോളിനായി ഗവണ്‍മെന്റ് പണം ധൂര്‍ത്തടിക്കുന്നു എന്ന് ആക്ഷേപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു. ലോകകപ്പ് ഒരുക്കങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനുമായി 1130 കോടി ഡോളര്‍ ചെലവിട്ടിട്ടും ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നാണ് ആക്ഷേപം.

“ഞങ്ങള്‍ക്ക് അവകാശങ്ങളില്ലെങ്കില്‍ ലോകകപ്പുമില്ല” എന്ന ബാനറുമേന്തിയാണ് പ്രതിഷേധക്കാര്‍ നഗരത്തില്‍ തമ്പടിച്ചത്.ഇന്ത്യന്‍ സമയം രാത്രി 1.30നാണ് ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ കളി. ലോകം കാത്തിരക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും.