'എനിക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, പഞ്ചാബിലെ പകുതിയോളം പേര്‍ക്കും'; പൗരത്വ നിയമത്തിനെതിരെ അമരീന്ദര്‍ സിംഗ്
national news
'എനിക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, പഞ്ചാബിലെ പകുതിയോളം പേര്‍ക്കും'; പൗരത്വ നിയമത്തിനെതിരെ അമരീന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 6:33 pm

അമൃത്സര്‍: പൗരത്വ ഭേദഗതി നിയമം അസംബന്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പൗരത്വം തെളിയിക്കാന്‍ തനിക്കുള്‍പ്പെടെ പലര്‍ക്കും ജനനസര്‍ട്ടിഫിക്കറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പഞ്ചാബിലെ ഭൂരിപക്ഷം പേരും പാകിസ്താനില്‍ നിന്നും വന്നവരാണ്. ജനനത്തിനുള്ള തെളിവ് അന്വേഷിക്കാന്‍ പാകിസ്താനിലേക്ക് കേന്ദ്രം പറഞ്ഞുവിടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

‘എനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല. ഞാന്‍ ജനിക്കുമ്പോഴൊന്നും ഇക്കാര്യങ്ങളില്ല’, അമരീന്ദര്‍സിംഗ് തന്റെ ജനന സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് പറഞ്ഞു.

സാധാരണ നിലയില്‍ നടത്തുന്ന സെന്‍സസ് പ്രകിയ പഞ്ചാബിലും നടത്തും. അത് മതമോ ജാതിയോ വര്‍ണ്ണമോ അടിസ്ഥാനമാക്കിയാവില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഈ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ അവര്‍ക്ക് പെട്ടെന്ന് തകര്‍ക്കണം. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ