ബീജിംഗ്: ചൈനക്കെതിരെ ഇന്ത്യ നടത്തിയ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആശങ്കയറിയിച്ച് ചൈന.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയുടെ 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണം നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും ചൈന പ്രതികരിച്ചു.
ചൈന വളരെ ആശങ്കാകുലരാണ്, സ്ഥിതിഗതികള്‍ പരിശോധിക്കുന്നു: ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച സംഭവത്തില്‍ പ്രതികരിച്ചതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള ചൈനയുടെ 59 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.
China is strongly concerned, verifying the situation: Chinese Foreign Ministry spokesperson Zhao Lijian on India banning Chinese apps (file pic) pic.twitter.com/XUbeZpSl6i
അതേസമയം, ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ചായിരുന്നു നിരോധനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക