ന്യൂദൽഹി: ദൽഹിയിലെ നിരവധി പ്രദേശങ്ങളിൽ ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പ്രദേശങ്ങളിൽ പ്രകമ്പനങ്ങൾ ഉണ്ടായി. നേപ്പാളിൽ റിക്ടർ സ്കെയ്ൽ 6.2 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്.
ഉച്ച തിരിഞ്ഞ് 2.25നാണ് നേപ്പാളിൽ ആദ്യത്തെ പ്രകമ്പനം ഉണ്ടായതെന്നും തുടർന്ന് 2.51നും ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രസ്താവനയിൽ പറഞ്ഞു.
ശക്തമായ പ്രകമ്പനത്തെ തുടർന്ന് ദൽഹിയിലെ ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഭയപ്പെടാതെ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറാനും എലിവേറ്ററുകൾ ഉപയോഗിക്കരുത് എന്നും ദൽഹി പൊലീസ് അറിയിച്ചു. അടിയന്തര സഹായങ്ങൾക്ക് ഹെല്പ് ലൈൻ നമ്പറായ 112ൽ വിളിക്കാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ചില ഇടങ്ങളിലും ഉത്തർപ്രദേശിലെ ലക്നൗ, ഹാപ്പൂർ, അംരോഹ എന്നിടങ്ങളിലും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
Content Highlight: Strong Tremors In Delhi After 6.2 Magnitude Earthquake In Nepal