ബെംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണ തുടര്‍ച്ച ഉറപ്പ് വരുത്തി രണ്ട് മാസം പിന്നിടവേ കര്‍ണാടകത്തിലെ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ അസ്വസ്ഥത. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ യോഗം ചേര്‍ന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ‘സൂപ്പര്‍ മുഖ്യമന്ത്രി’ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ എം.എല്‍.എമാരുടെ ആക്ഷേപം. മാത്രമല്ല മന്ത്രിസഭ പുന:സംഘടന നടത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും വന്നവര്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കിയുള്ളൂ എന്നും വര്‍ഷങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ല എന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്.
മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറും വിമത എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കുചേര്‍ന്നു എന്നതും വിഷയത്തെ ഗൗരവപരമാക്കുന്നു. നേരത്തെ യെദിയൂരപ്പ അനുകൂലികളായിരുന്ന എം.എല്‍.എമാരും ഇപ്പോഴത്തെ നീക്കത്തിനൊപ്പമുണ്ട്.
യെദിയൂരപ്പയുടെ സമുദായത്തില്‍ നിന്നുള്ള മറ്റൊരു നേതാവിനെയും വളരാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പിയില്‍ നിന്ന് തന്നെ ഉയരുന്ന ആരോപണങ്ങളെ ഇപ്പോള്‍ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ