ബെംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണ തുടര്‍ച്ച ഉറപ്പ് വരുത്തി രണ്ട് മാസം പിന്നിടവേ കര്‍ണാടകത്തിലെ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ അസ്വസ്ഥത. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ യോഗം ചേര്‍ന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ‘സൂപ്പര്‍ മുഖ്യമന്ത്രി’ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ എം.എല്‍.എമാരുടെ ആക്ഷേപം. മാത്രമല്ല മന്ത്രിസഭ പുന:സംഘടന നടത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും വന്നവര്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കിയുള്ളൂ എന്നും വര്‍ഷങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ല എന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്.