| Friday, 1st March 2013, 5:35 pm

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്: കനത്ത സുരക്ഷയില്‍ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്:കനത്ത സുരക്ഷയില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്  ഹൈദരാബാദ് സ്റ്റേഡിയം തയ്യാറായി. ഇരട്ടസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റിനായി ഹൈദരാബാദിലെ ഉപ്പല്‍ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന്  കനത്ത സുരക്ഷാ സംവിധാനങ്ങളാണ്  സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.[]

സേനയിലെ രണ്ടായിരം പേരെയാണ് പോലിസ് ഇവിടെ വിന്യസിപ്പിച്ചിരിക്കുന്നത്. 205  സെക്യൂരിറ്റി വിങ്, ആന്ധ്ര സ്‌പെഷ്യല്‍ പോലീസ് വിങ്ങായ ഒക്ടോപസിന്റെ രണ്ട് യൂണിറ്റ്, അഞ്ച് പ്ലാറ്റൂണ്‍ ആംഡ് ബെറ്റാലിയന്‍, ക്യു.ആര്‍.ടി. (ദ്രുതകര്‍മസേന) എന്നിവരെ വ്യാഴാഴ്ച തന്നെ ഇവിടെ നിയോഗിച്ചതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ ദ്വാരക തിരുമലറാവു പറഞ്ഞു.

10 ബോംബ് ഡിസ്‌പോസല്‍ ടീം മുഴുവന്‍സമയവും സ്‌റ്റേഡിയത്തില്‍ ഉണ്ടാകുമെന്ന് സ്‌റ്റേഡിയത്തിന്റെ വിവിധഭാഗങ്ങളിലായി 60 സി.സി. ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക ടീമിനെയും വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു ബുധനാഴ്ച ഇന്ത്യന്‍ ടീം ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്.

കാണികളെ കര്‍ശന പരിശോധനയ്ക്കുശേഷമേ കടത്തിവിടുകയുള്ളൂവെന്നും ബാഗ്, ബാനര്‍, ഭക്ഷണവസ്തുക്കള്‍ എന്നിവ കടത്തിവിടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more