നേപ്യിഡോ: മ്യാൻമറിലും ബാങ്കോക്കിലും ഭൂചലനം. 7.9 ഉം 7.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങളാണ് ഉണ്ടായിരിക്കുന്നത്. വൻ ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടവും മ്യാൻമറിലെ ഒരു പാലവും തകർന്നു. ഭൂകമ്പത്തിന് പിന്നാലെ ആളുകൾ ഇറങ്ങിയോടുന്നതും കെട്ടിടങ്ങൾ ഇടിഞ്ഞ് താഴുന്നതുമായ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നാശനഷ്ടങ്ങളെക്കുറിച്ച് നിലവിൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. യു.എസ്.ജി.എസ് പ്രകാരം, ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മണ്ടാലെ നഗരത്തിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആളപായങ്ങളൊന്നും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വലിയ അപകടമാണ് ഉണ്ടായതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തവുമാണ്. ഭൂകമ്പത്തിന് പിന്നാലെ ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദൽഹിയിലും ചെറിയ പ്രകമ്പനം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
updating…
Content Highlight: Strong earthquake of 7.7 magnitude strikes Myanmar, tremors felt in Bangkok