ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗത്തില്‍ എം.എല്‍.എമാര്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും ശ്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അതേസമയം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ് പറഞ്ഞു. മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.
സച്ചിന്‍ തിരിച്ചുവരണമെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശക്തി തെളിയിച്ചു. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്.
30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഇത്.
107 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 97 പേരും ജയ്പൂരില്‍ യോഗത്തിലെത്തി. ഗെലോട്ട് പ്രതീക്ഷിച്ചതില്‍ രണ്ടുപേര്‍ കുറവാണെന്നാണ് വിവരം.
ഇതോടെ സച്ചിന്‍ പൈലറ്റിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പത്തോളം പേര്‍ മാത്രമാണുള്ളതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍, കോണ്‍ഗ്രസ് അവകാശപ്പെടുന്ന നമ്പര്‍ കള്ളമാണെന്നാണ് പൈലറ്റിന്റെ വിശ്വസ്തര്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ