മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലധികമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. നിരവധി അവാര്‍ഡുകളും മോഹന്‍ലാലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മോഹന്‍ലാല്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ആദ്യമായി സംവിധായകുപ്പായമണിഞ്ഞ ബാറോസ് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയിരുന്നു.
2025ല്‍ മോഹന്‍ലാല്‍ ഒരുപിടി മികച്ച പ്രൊജക്ടുകളുടെ ഭാഗമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് 2025ല്‍ മോഹന്‍ലാലിന്റെ ആദ്യ തിയേറ്റര്‍ റിലീസ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാനെ വരവേല്ക്കാന്‍ മലയാളക്കര ഇപ്പോള്‍ തന്നെ ഒരുങ്ങിക്കഴിഞ്ഞു.
എമ്പുരാന് ശേഷം മോഹന്‍ലാല്‍ ജിച്ചു മാധവനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാസ് കോമഡി എന്റര്‍ടൈനറാകുമെന്നാണ് കരുതുന്നത്. ഗോകുലം ഗോപാലനാകും ചിത്രം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏയ് ഓട്ടോ, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ചോട്ടാ മുംബൈ, ഒരുനാള്‍ വരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജു മോഹന്‍ലാലിനെ നായകനാക്കി നിര്‍മിക്കുന്ന ചിത്രം വരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്തമായ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച കൃഷന്ദാകും ചിത്രം സംവിധാനം ചെയ്യുകയെന്ന് റൂമറുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.
അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ജീത്തു ജോസഫ് എന്നിവരുമായുള്ള പ്രൊജക്ടുകളും മോഹന്‍ലാലിന്റെ ലൈനപ്പിലുണ്ടെന്നും റൂമറുകളുണ്ട്. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല. അടുത്തിടെ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളില്‍ പലതും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മികച്ച സംവിധായകരുടെ കൂടെ ചേര്‍ന്ന് മലയാളത്തിലെ തന്റെ സിംഹാസനം മോഹന്‍ലാല്‍ വീണ്ടെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Lalettan – Krishand – Maniyan Pilla Raju ✅❤️#Mohanlal @Mohanlal pic.twitter.com/9bBnlLHdUY
— Adorn Rodrigues (@rodrigues_adorn) February 2, 2025
അതേസമയം എമ്പുരാന്‍ കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളില്‍ ഇതിനോടകം എമ്പുരാന്‍ റിലീസുണ്ടാകുമെന്ന് അറിയിച്ചുകഴിഞ്ഞു. വിജയ് ചിത്രം ലിയോ കേരളത്തില്‍ നിന്ന് നേടിയ ആദ്യദിന കളക്ഷന്‍ എമ്പുരാന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 12 കോടിയാണ് ലിയോയുടെ ആദ്യദിന കളക്ഷന്‍.
Content Highlight: Strong buzz that Maniyanpilla Raju going to produce a film starring Mohanlal directed by Krishand