'അവരെ നഗ്നരാക്കി, സാനിറ്ററി പാഡുവരെ അഴിപ്പിച്ചു' ബംഗാളില്‍ കസ്റ്റഡിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക നേരിട്ട പീഡനം വെളിപ്പെടുത്തി ബൃന്ദകാരാട്ട്
India
'അവരെ നഗ്നരാക്കി, സാനിറ്ററി പാഡുവരെ അഴിപ്പിച്ചു' ബംഗാളില്‍ കസ്റ്റഡിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക നേരിട്ട പീഡനം വെളിപ്പെടുത്തി ബൃന്ദകാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2017, 2:10 pm

 

കൊല്‍ക്കത്ത: ബംഗാളില്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാറിന്റെ അഴിമതിക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരായ യുവതികള്‍ക്കു നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട്.

സമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത നാലു സ്ത്രീകള്‍ക്ക് കസ്റ്റഡിയില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നതെന്നും അവര്‍ പറയുന്നു. എന്‍.ഡി.ടി.വിയിലെ ലേഖനത്തിലാണ് ബൃന്ദ ഇക്കാര്യം പരാമര്‍ശിക്കുന്നത്.

“എന്നെ നഗ്നയാക്കി. ആര്‍ത്തവമായതിനാല്‍ അടിവസ്ത്രമെങ്കിലും ധരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അവരെന്നെ അധിക്ഷേപിച്ചു. എന്നെ കുനിച്ചുനിര്‍ത്തി സാനിറ്ററി പാഡും അടിവസ്ത്രവും അഴിപ്പിച്ചു.” ഇങ്ങനെയാണ് ജയില്‍ ജീവനക്കാര്‍ തന്നോട് പെരുമാറിയതെന്നാണ് അറസ്റ്റിലായ എസ്.എഫ്.ഐ  പ്രവര്‍ത്തക പറഞ്ഞതെന്ന് ബൃന്ദ പറയുന്നു.

അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളെ രാഷ്ട്രീയ പ്രവര്‍ത്തകരായി കാണുന്നതിനു പകരം ക്രൂരമായ കസ്റ്റഡി പീഡനങ്ങള്‍ക്കു വിധേയരാക്കുകയായിരുന്നു. ഇവരെ ഒരു മുറിയിലേക്കു കൊണ്ടുപോയി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. ശരീരഭാഗങ്ങളില്‍ പരതി. ഏറ്റവും വൃത്തകെട്ട ഭാഷയില്‍ അവരോട് പെരുമാറി. മാര്‍ച്ച് 14വരെ പീഡനങ്ങള്‍ തുടര്‍നെന്നും ബൃന്ദ പറയുന്നു.

സ്ത്രീകളായ ഉദ്യോഗസ്ഥരായിരുന്നു ഈ അതിക്രമം നടത്തിയത്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നാണ് അവര്‍ പറഞ്ഞതെന്നും ബൃന്ദ പറയുന്നു.


Also Read: തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; പോസ്റ്റ് ഓഫീസിലെ എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകള്‍ക്ക് ഇടങ്കോലിട്ട് ബാങ്കുകള്‍ 


ഛത്തീസ്ഗഢില്‍ ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ ആദിവാസി പ്രവര്‍ത്തക സോണി സോറിക്കുനേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങള്‍ നമ്മളെ ഞെട്ടിച്ചതാണ്. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതുന്നവരെന്നു പ

മാര്‍ച്ച് ഒമ്പതിനാണ് ബംഗാളില്‍ സര്‍ക്കാറിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയത്. ക്രൂരമായ പൊലീസ് മര്‍ദ്ദനമാണ് പ്രക്ഷോഭകര്‍ക്കു നേരിടേണ്ടി വന്നത്. പരുക്കേറ്റ ഒട്ടേറെപ്പേര്‍ ആശുപത്രിയിലായി. മമത സര്‍ക്കാര്‍ കൊണ്ടുവന്ന “ക്രമസാധാന പാലനം” നിയമത്തിന്റെ കൂട്ടുപിടിച്ചായിരുന്നു അതിക്രമമെന്നും ബൃന്ദ പറയുന്നു.

ബംഗാളില്‍ പ്രതിഷേധം, അത് എത്ര സമാധാന പരമായും, വെച്ചുപൊറുപ്പിക്കില്ല എന്നു ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവന്നതെന്നു വ്യക്തമാണ്.” അവര്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.