| Saturday, 10th November 2018, 11:22 am

എവര്‍ഗ്രീന്‍ ട്രെന്ഡ് ആയി വരയന്‍ ഉടുപ്പുകള്‍: വിന്റേജ് സ്റ്റൈലിന് ഏറ്റവും അനുയോജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരയന്‍ ഉടുപ്പുകള്‍ എക്കാലത്തെയും ഹിറ്റ് ഫാഷനാണ്. ഇക്കഴിഞ്ഞ ദല്‍ഹി സ്പ്രിങ്ങ് സമ്മര്‍ ഫാഷന്‍ ഷോയിലും താരം സ്‌ട്രൈപ്പ്/ വരയന്‍ കുപ്പായങ്ങള്‍ തന്നെയായിരുന്നു.

“പല തരം സ്‌ട്രൈപ്‌സ് വച്ച് ഡിസൈന്‍ ചെയ്യുമ്പോള്‍ ടെക്‌നി കളര്‍ ബാറുകളുള്ള വിന്റേജ് ടി.വികളെ ഓര്‍മ്മ വരും. ഇത് അറുപതുകളിലെ പ്രധാന ട്രെന്‍ഡായിരുന്നു. ബീച്ച് ചെയറുകളെ ഓര്‍മ്മിപ്പിക്കും ഈ ഡിസൈനുകള്‍” സ്റ്റൈലിസ്റ്റ് ഇഷ ബന്‍സാലി പറയുന്നു.

Also Read:  “ഇത് അഭിമാന നിമിഷം”; ഗോവിന്ദ് വസന്ത ഇനി മണിരത്‌നം സിനിമയില്‍

ബ്ലോക്ക് സ്‌ട്രൈപ്പുകള്‍ ധരിക്കുന്നത് തടി കുറച്ച് കാണിക്കുവാന്‍ സഹായിക്കും.മാത്രമല്ല ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ചേരുന്നവയാണ്.

ബ്ലോക്ക് സ്‌ട്രൈപ്പില്‍ പല നിറങ്ങള്‍ കൊടുത്ത് കൊണ്ടുള്ള ഡിസൈനുകള്‍ക്കാണ് ഇന്ന് ആവശ്യക്കാര്‍ ഏറെ എന്ന് ഡിസൈനര്‍മാര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more