ന്യൂദല്‍ഹി: കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തലസ്ഥാനനഗരിയില്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍. ഒത്തുതീര്‍പ്പുനീക്കവുമായി വന്ന കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് മുന്നോട്ടുവെച്ച നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് തികെയ്ത് പറഞ്ഞു.
ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ALSO READ: ശബരിമല സ്ത്രീപ്രവേശനം: കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
എന്നാല്‍ 11 ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടുവെച്ചതെന്നും സര്‍ക്കാര്‍ 7 ആവശ്യങ്ങള്‍ മാത്രമെ അംഗീകരിക്കാന്‍ തയ്യാറായിട്ടുള്ളൂവെന്നും ബി.കെ.യു നേതാവ് യുദ്ധ്വീര്‍ പറഞ്ഞു. അതേസമയം സമരം തുടരുന്ന പശ്ചാത്തലത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ സര്‍ക്കാര്‍ ദല്‍ഹിയില്‍ നിയോഗിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് പൊലീസ് തടയുകയും സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
യു.പിയില്‍ നിന്ന് ദല്‍ഹിയിലേക്ക് കടക്കാനുള്ള അതിര്‍ത്തിയിലാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ഗ്രെനെഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്തു.
മഹാത്മാഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തി സമരം നടത്താനായിരുന്നു കര്‍ഷകരുടെ തീരുമാനം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.
WATCH THIS VIDEO: