| Saturday, 26th October 2019, 5:29 pm

കല്‍ബുര്‍ഗി വൈസ് ചാന്‍സലറായിരുന്ന സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ അഞ്ചുദിവസം നീണ്ട സമരത്തിനു വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന എസ്.സി-എസ്.ടി ഫെലോഷിപ്പ് ഉടന്‍ വിതരണം ചെയ്യണമെന്നും ഫെലോഷിപ്പ് തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കന്നഡ സര്‍വകലാശാലയില്‍ എസ്.എഫ്.ഐ നടത്തിവന്ന സമരം വിജയിച്ചു. എം.എം കല്‍ബുര്‍ഗി വൈസ് ചാന്‍സലറായിരുന്ന ഹംപിയിലെ സര്‍വകലാശാലയിലാണു കഴിഞ്ഞ അഞ്ചു ദിവസമായി സമരം നടന്നുവന്നത്.

രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പ് ഉടനടി വിതരണം ചെയ്യുക, ഫെലോഷിപ്പ് തുക 20,000 എങ്കിലുമാക്കി ഉയര്‍ത്തുക, തുക ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നേരിട്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ആയി അയക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാഭ്യാസത്തിന് ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കണമെന്നും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉറപ്പുവരുത്തണമെന്നും ആവശ്യങ്ങളിലുണ്ട്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അംബരീഷിന്റെ നേതൃത്വത്തിലായിരുന്നു സമരം. മറ്റ് ഇടത്-വിദ്യാര്‍ഥി സംഘടനകളും സമരത്തില്‍ പങ്കെടുത്തിരുന്നു. അംബരീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് നല്‍കാന്‍ അധികൃതര്‍ ശ്രമം നടത്തിയതായി സമരക്കാര്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒടുവില്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍ സമരക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ് ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്.

We use cookies to give you the best possible experience. Learn more