[]കാതിക്കുടം: കാതിക്കുടത്ത് നാട്ടുകാരും കമ്പനി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. നീറ്റ ജലാറ്റിന്‍ കമ്പനിയിലെ മലിന ജലം പുഴയിലേക്ക് ഒഴിക്കുന്നത് തടഞ്ഞ നാട്ടുകാരെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
കാതിക്കുടം സമരവുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനാല്‍ സമരസമിതി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കോടതിയിലായിരുന്നു.
ഈ അവസരത്തിലാണ് കമ്പനിയുടെ കാക്കനാടുള്ള തൊഴിലാളികളെ വിളിച്ച് വരുത്തി മലിനജലം പുഴയിലേക്ക് ഒഴുക്കാന്‍ ശ്രമിച്ചത്. ഇത് നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസ് എത്തി സ്ഥിതി ശാന്തമാക്കിയിരിക്കുകയാണ്.
സംഘര്‍ഷത്തില്‍ പന്ത്രണ്ടോളം നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ കൊരട്ടി പ്രാഥമികാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല്‍പ്പതോളം കേസുകളാണ് കാതിക്കുടം സമരവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.