| Friday, 3rd February 2017, 10:39 am

ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച ലക്ഷ്മി നായരുടെ ഹോട്ടല്‍ താഴിട്ടുപൂട്ടി ആര്‍.ജി.എസ്.സി സമരം: സമരം ചെയ്തവര്‍ പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിദ്യാര്‍ഥി ദളിത് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിതമായി എച്ചിലെടുപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടും ലക്ഷ്മി നായര്‍ക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആര്‍.ജി.എസ്.സിയുടെ സമരം.


തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിക്കു സമീപമുള്ള ലക്ഷ്മി നായരുടെ ഹോട്ടലിനുമുമ്പില്‍ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരുടെ സമരം. സമരത്തിന്റെ ഭാഗമായി ലക്ഷ്മി നായരുടെ ഹോട്ടല്‍ താക്കോലിട്ട് പൂട്ടിയ ആര്‍.ജി.എസ്.സി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനൂപ് മോഹന്‍, ലിബിന്‍, ഹിഷാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിപ്പോള്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലാണ്.

ദളിത് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിതമായി എച്ചിലെടുപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടും ലക്ഷ്മി നായര്‍ക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആര്‍.ജി.എസ്.സിയുടെ സമരം. ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേവലം അക്കാദമിക് ആയി മാത്രം കാണാനാവില്ലെന്നും ജാതീയ അധിക്ഷേപം കൂടി അവര്‍ക്കെതിരെയുണ്ടെന്നും അതിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് ഈ സമരമെന്നും ആര്‍.ജി.എസ്.സി സ്റ്റേറ്റ് ഇന്‍ ചാര്‍ജ് അനൂപ് വി.ആര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Also Read: താമരശ്ശേരി വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികള്‍ക്ക് നേരെ ദുരാചാരഗുണ്ടാ ആക്രമണം : 20 പേര്‍ക്കെതിരെ കേസ് 


ദളിത് വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ കേസില്‍ മേല്‍നടപടികള്‍ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലക്ഷ്മി നായരുടെ അറസ്റ്റ് നടക്കുന്നതുവരെയെങ്കിലും ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ല എന്നാണ് തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

“വരേണ്യതയുടെ പാത്രത്തില്‍ “ജാതിബോധം ” പാചകം ചെയ്യുന്ന ലക്ഷ്മി നായരുടെ ഹോട്ടല്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു സംഘടന എന്ന നിലയില്‍ ആര്‍.ജി.എസ്.സി ആവശ്യപ്പെടുന്നു. അവിടുത്തെ അടുപ്പില്‍ കത്തുന്നത്, അടിസ്ഥാന വര്‍ഗത്തിന്റെ ആത്മാഭിമാനം ആണ്. അത് കൊണ്ട് തന്നെ അതിനി അങ്ങനെ തുടരണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം എന്ന് തന്നെയാണ് പറയാന്‍ ഉള്ളത്, ചുരുങ്ങിയത് ആ അറസ്റ്റ് നടക്കുന്നത് വരെയെങ്കിലും.” അദ്ദേഹം വ്യക്തമാക്കി.

ലോ അക്കാദമിയിലെ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ലക്ഷ്മി നായരുടെ ഹോട്ടലില്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചതായി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി യൂണിഫോമില്‍ ബിരിയാണി വിളമ്പിച്ചെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. ഇന്റേണല്‍ മാര്‍ക്കാണ് ഹോട്ടല്‍ ജോലിക്ക് കൂലിയായി നല്‍കിയിരുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.


Must Read: ആ തള്ളും പൊളിഞ്ഞല്ലോ ; പോലീസ് ആക്രമണത്തില്‍ പ്രവര്‍ത്തകന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന ബി.ജെ.പി പ്രചരണം കള്ളമെന്ന് ഡോക്ടര്‍മാര്‍, കണ്ണിന് ചെറിയ വീക്കം മാത്രം


We use cookies to give you the best possible experience. Learn more