| Sunday, 14th July 2013, 3:37 pm

കൂടംകുളം ആണവ നിലയത്തിനെതിരെ മരണം വരെ സമരം: സമര സമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൂടംകുളം: ##കൂടംകുളം ആണവനിലയത്തിനെതിരെ സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനം. ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചത്.

നിലയത്തിനെതിരെ മരണം വരെ സമരം നടത്തുമെന്ന് സമര സമിതി അറിയിച്ചു. ആണവനിലയത്തിനെതിരെ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ നാളെ കരിദിനം ആചരിക്കും. കൂടാതെ നാളെ വൈകുന്നേരം വരെ പ്രതീകാത്മക മരണ സമരം നടത്താനും സമര സമിതി തീരുമാനിച്ചു.[]

ഇന്നലെ അര്‍ധരാത്രി മുതലാണ് ആണവനിലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയാണ് ആണവനിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. റിയാക്ടറിന്റെ ഒന്നാം യൂണിറ്റിലെ അണുവിഘടന പ്രക്രിയയാണ് ആരംഭിച്ചരിക്കുന്നത്. ഇത് വിജയിച്ചാല്‍ 45 ദിവസത്തിനകം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങും.

ഇന്ത്യയുടെ 21 ാമത് ആണവനിലയമാണ് കൂടംകുളത്തേത്. കഴിഞ്ഞ 691 ദിവസമായി ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ സമരം നടത്തുകയാണ്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more